ഹോം › കേരളം

രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം ആയിരം കടന്നു; കേരളത്തിൽ 430 ആക്ടീവ് കേസുകൾ

By MJ Desk · 26 May 2025, 03:12 PM

രാജ്യത്ത് വീണ്ടും കൊവിഡ് വ്യാപനം. ആകെ കൊവിഡ് കേസുകളുടെ എണ്ണം ആയിരം കടന്നു. ഏറ്റവുമൊടുവിൽ പുറത്തുവന്ന കണക്ക് പ്രകാരം 1009 കേസുകളാണ് നിലവിലുള്ളത്. കേരളത്തിൽ നിലവിൽ 430 ആക്ടീവ് കേസുകളുണ്ട്. മെയ് 19 മുതൽ കേരളത്തിൽ 335 കേസുകളുണ്ടായി. രാജ്യത്താകെ മെയ് 19ന് ശേഷം കൂടിയത് 752 കേസുകളാണ്. 305 പേർ രോഗമുക്തരായി. കൂടുതൽ പരിശോധനകൾ നടക്കുന്നതിനാലാണ് കേരളത്തിലെ കേസുകളുടെ എണ്ണവും വർധിക്കുന്നത് അതേസമയം ആശങ്ക വേണ്ടെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. കൊവിഡിന്റെ താരതമ്യേന വീര്യം കുറഞ്ഞ ഒമിക്രോൺ വകഭേദത്തിന്റെ ഉപശാഖകളാണ് ഇപ്പോൾ പടരുന്നത്. അതേസമയം പ്രായമായവരെയും കുഞ്ഞുങ്ങളെയും പ്രത്യേകം ശ്രദ്ധിക്കണം.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

സ്വർണവില ഇന്ന് (13 നവംബർ 2026): പവന് ₹960 കുറഞ്ഞു; ഒരു പവന് ₹1,01,560എല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചുഎല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചുതലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി 250 പവൻ കവർന്നുസ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽ
പൂർണ്ണ പേജ് കാണുക ›