കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ നഴ്‌സുമാരുടെ സമരം; മാനേജ്‌മെന്റ് കയ്യേറ്റം ചെയ്‌തെന്ന് ആരോപണം
Mar 9, 2026, 11:59 IST
കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ നഴ്‌സുമാരുടെ പ്രതിഷേധം. സമരത്തിനിറങ്ങിയ നഴ്‌സുമാരെ തടഞ്ഞെന്നും കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നുമാണ് ആരോപണം. സമരം ചെയ്ത നഴ്‌സുമാരെ പിരിച്ചുവിടുമെന്ന് മാനേജ്‌മെന്റ് ഭീഷണിപ്പെടുത്തിയതായും ഇവർ പറയുന്നു
40,000 രൂപ മിനിമം വേതനം ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രി നഴ്‌സുമാർ ഇന്ന് മുതൽ പണിമുടക്കി സമരം നടത്തുകയാണ്. ഇതിന്റെ ഭാഗമായാണ് ബേബി മെമ്മോറിയൽ ആശുപത്രിയിലും സമരം നടന്നത്. ഇന്ന് ആശുപത്രിയിൽ സമരത്തിന് കൂടുതൽ നഴ്‌സുമാർ എത്തിയിരുന്നു. ഇവരെ മാനേജ്‌മെന്റ് ഭീഷണിപ്പെടുത്തിയെന്നും കയ്യേറ്റം ചെയ്‌തെന്നും നഴ്‌സുമാർ ആരോപിച്ചു
സമരം മുന്നോട്ടു കൊണ്ടുപോകും. അടിസ്ഥാന ആവശ്യങ്ങളടക്കം ആശുപത്രി മാനേജ്‌മെന്റ് നൽകുന്നില്ലെന്നും ഇവർ ആരോപിച്ചു. എന്നാൽ നഴ്‌സുമാരെ കയ്യേറ്റം ചെയ്‌തെന്ന ആരോപണം ആശുപത്രി മാനേജ്‌മെന്റ് തള്ളി