സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡിഎ കുടിശ്ശിക 10 ശതമാനം അനുവദിച്ച് ഉത്തരവിറങ്ങി
Feb 20, 2026, 14:51 IST
സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡിഎ കുടിശ്ശിക അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. 10 ശതമാനം കുടിശ്ശികയാണ് അനുവദിച്ച്. ഇത് മാർച്ചിലെ ശമ്പളത്തോടൊപ്പം കിട്ടും. കുടിശ്ശിക ഈ സാമ്പത്തിക വർഷം കൊടുത്തു തീർക്കുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു
പുതിയ ഉത്തരവ് പ്രകാരം സർക്കാർ ജീവനക്കാർക്ക് 35 ശതമാനം നിരക്കിൽ ഡിഎ ലഭിക്കും. കഴിഞ്ഞാഴ്ച അനുവദിച്ച മൂന്ന് ശതമാനത്തിന് പുറമെയാണ് ഇപ്പോൾ 10 ശതമാനം കുടിശ്ശിക കൂടി അനുവദിച്ചിരിക്കുന്നത്. ഇതിലൂടെ ബജറ്റിൽ വാഗ്ദാനം ചെയ്ത 13 ശതമാനം കുടിശ്ശികയും സർക്കാർ അനുവദിച്ചു
35 ശതമാനം ഡിഎയാണ് ജീവനക്കാർക്ക് കിട്ടേണ്ടിയിരുന്നത്. പക്ഷേ 22 ശതമാനമാണ് കൊടുത്തു കൊണ്ടിരുന്നത്. 13 ശതമാനം കുടിശ്ശികയായിരുന്നു. ശമ്പള കമ്മീഷനും ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഇതുസംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങും