ഹോം › കേരളം

ഞങ്ങളുടെ സ്‌കൂൾ ഞങ്ങളുടെ സ്ഥലത്ത് തന്നെ വേണം സാറേ; അവിടെ തന്നെയുണ്ടാകുമെന്ന് വെള്ളാർമലയിലെ കുട്ടികളോട് മുഖ്യമന്ത്രി

By MJ Desk · 04 Jan 2025, 05:10 PM

വയനാട് ദുരന്തത്തിന്റെ ഭീകരത തുറന്ന് കാണിച്ച് കലോത്സവ വേദിയിൽ വെള്ളാർമല സ്‌കൂളിലെ കുട്ടികളുടെ ഉദ്ഘാടന ചടങ്ങിലെ സംഘനൃത്തം. ദുരന്തത്തിന്റെ തീവ്രത സദസിനെയാകെ തുറന്നുകാട്ടിയ പ്രകടനം കാണികളെയും കണ്ണീരിലാഴ്ത്തി. കുട്ടിയുടെ നേരിട്ട് കണ്ട് അഭിനന്ദിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും എത്തുകയും ചെയ്തു സാറെ ഞങ്ങളുടെ സ്‌കൂള് ഞങ്ങടെ സ്ഥലത്ത് തന്നെ വേണം എന്നാണ് കുട്ടികൾ മുഖ്യമന്ത്രിയോട് പറഞ്ഞത്. ചിരിയോടെ ഇത് കേട്ട മുഖ്യമന്ത്രി, നിങ്ങളുടെ സ്‌കൂൾ നല്ല സ്‌കൂൾ അല്ലേ, അത് അവിടെ തന്നെയുണ്ടാകും എന്ന് പറഞ്ഞ് ഒരു കുട്ടിയുടെ നെറുകയിൽ തട്ടി ആശ്വസിപ്പിച്ച ശേഷമാണ് മടങ്ങിയത്. നൃത്തത്തിന് ശേഷം കുട്ടികൾക്കൊപ്പം ഫോട്ടോ എടുക്കാനെത്തിയപ്പോഴാണ് കുട്ടികൾ ഈ ആവശ്യമുന്നയിച്ചത്. സംഘനൃത്തത്തിനെത്തിയ ഏഴ് കുട്ടികളും ചൂരൽമലയുടെ സമീപത്തുള്ളവരാണ്. രണ്ട് പേർ ദുരന്തത്തിന്റെ ഇരകളും ഇവരുടെ വീടുകൾ ദുരന്തത്തിൽ തകർന്നിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിവളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
പൂർണ്ണ പേജ് കാണുക ›