ഹോം › കേരളം

പടിയൂർ ഇരട്ടക്കൊലപാതകം: രേഖയുടെ രണ്ടാം വിവാഹം കഴിഞ്ഞത് 5 മാസം മുമ്പ്, പ്രേംകുമാർ മുമ്പും കൊലക്കേസ് പ്രതി

By MJ Desk · 05 Jun 2025, 10:29 AM

തൃശ്ശൂർ പടിയൂരിൽ യുവതിയെയും അമ്മയെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. കാറളം വെള്ളാനി കൈതവളപ്പിൽ മണി(74), മകൾ രേഖ(43) എന്നിവരെയാണ് വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടത്. സംഭവത്തിൽ രേഖയുടെ രണ്ടാം ഭർത്താവ് പ്രേംകുമാറിനായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു ആദ്യഭാര്യയായ ഉദയംപേരൂർ സ്വദേശി വിദ്യയെ കൊന്ന് കാട്ടിൽ കുഴിച്ചുമൂടിയ കേസിലും പ്രതിയാണ് പ്രേംകുമാർ. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് രണ്ടാം ഭാര്യയെയും അവരുടെ അമ്മയെയും കൊലപ്പെടുത്തിയത്. ആദ്യ വിവാഹ ബന്ധം വേർപിരിഞ്ഞ രേഖ അഞ്ച് മാസം മുമ്പാണ് പ്രേംകുമാറിനെ വിവാഹം ചെയ്തത്. കുടുംബപ്രശ്‌നങ്ങളെ തുടർന്ന് രേഖ അടുത്തിടെ വനിതാ പോലീസ് സ്‌റ്റേഷനിൽ പ്രേംകുമാറിനെതിരെ പരാതി നൽകിയിരുന്നു. മൃതദേഹങ്ങൾക്ക് സമീപത്ത് പ്രേംകുമാർ എഴുതിയെന്ന് കരുതുന്ന ഭീഷണിക്കത്തും ലഭിച്ചിട്ടുണ്ട്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

സ്വർണവില ഇന്ന് (13 നവംബർ 2026): പവന് ₹960 കുറഞ്ഞു; ഒരു പവന് ₹1,01,560എല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചുഎല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചുതലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി 250 പവൻ കവർന്നുസ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽ
പൂർണ്ണ പേജ് കാണുക ›