ഹോം › കേരളം

പാലക്കാട് സ്കൂൾ വെടിവെപ്പ്: ഒമ്പതാം ക്ലാസ് വിദ്യാർഥിയെ ജുവനൈൽ ഹോമിലേക്ക് മാറ്റി

By Metro Journal Team · 26 Nov 2026, 12:03 PM

പാലക്കാട് സ്കൂളിൽ വെടിയുതിർത്ത ഒമ്പതാം ക്ലാസുകാരനെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി. തൃത്താല പൊലീസ് സ്റ്റേഷനിൽ മൊഴി രേഖപ്പെടുത്തിയ ശേഷം ബുധനാഴ്ച അർധരാത്രി പാലക്കാട് ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കുകയായിരുന്നു.

തുടര്‍ന്ന് കുട്ടിയെ ഡിസംബർ അഞ്ച് വരെ കോഴിക്കോട് വെള്ളിമാടുകുന്ന് ജുവനൈൽ ഹോമിൽ നിരീക്ഷണത്തിൽ പാർപ്പിക്കാൻ മജിസ്ട്രേറ്റ് ഉത്തരവിട്ടു. കുട്ടിയുടെ ശരീരത്തിൽ തറച്ച വെടിയുണ്ട കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽനിന്ന് വ്യാഴാഴ്ച തൃത്താല പൊലീസ് ശേഖരിക്കും. തുടർന്ന് കോടതിയിൽ ഹാജരാക്കിയ ശേഷം ഫോറൻസിക് വിദഗ്ധ പരിശോധനക്കായി അയയ്ക്കും. പരിക്കേറ്റ കുട്ടി ഒരു ദിവസം കൂടെ സ്വകാര്യ ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരും. ബുധനാഴ്ച ഉച്ചയോടെയാണ് ശസ്ത്രക്രിയ പൂർത്തിയായത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ബന്ധപെട്ടവര്‍ അറിയിച്ചു.

അതേസമയം, വിദ്യാര്‍ഥിക്ക് വെടിയേറ്റസംഭവത്തില്‍ ഒമ്പതാം ക്ലാസുകാരന്‍റെ മാതാവിന്‍റെ പേരില്‍ കേസെടുത്തു. കൊടുമുണ്ട കോടാലിയില്‍ ഹഫ്സത്തി (50) നെതിരെയാണ് തൃത്താല പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. വിദ്യാര്‍ഥിക്ക് ഇതെങ്ങിനെ കൊണ്ടുപോകാന്‍ സൗകര്യമായതടക്കമുള്ള കാര്യങ്ങളില്‍ മാതാവിനെ ചോദ്യം ചെയ്ത് വ്യക്തതവരുത്തുമെന്ന് തൃത്താല എസ്.എച്ച്.ഒ കാളി കെ കൃഷ്ണന്‍ അറിയിച്ചു.

വിദ്യാര്‍ഥി സി.ഡബ്ല്യു.സി കസ്റ്റഡിയിലാണ്. പാലക്കാട് ജില്ലയിലെ പട്ടാമ്പി പരുതൂര്‍ ഹയർ സെക്കൻഡറി സ്കൂളിൽ ചൊവ്വാഴ്ച രാവിലെ 11.45ഓടെയാണ് സംഭവം. ഒമ്പതാംക്ലാസ് വിദ്യാര്‍ഥിക്കാണ് സഹപാഠിയുടെ കൈയിലെ തോക്കില്‍ നിന്നും വെടിയേറ്റത്. വീട്ടില്‍ ഉണ്ടായിരുന്ന നാടന്‍ തോക്ക് സഹപാഠിക്ക് കാണിക്കാന്‍ കൊണ്ടുവന്നതായിരുന്നു എന്നാണ് പറയപെടുന്നത്. ഇതിനിടെ മൂന്ന് തവണയാണ് വെടിപൊട്ടിയത്. ഒന്ന് തറയിലും ഒന്ന് അരികിലൂടെയും പോയി. അവസാനത്തെ വെടിയാണ് കൊണ്ടത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#palakkad#police#കോഴിക്കോട്#ജില്ല#തൃത്താല#പാലക്കാട്

ബന്ധപ്പെട്ട വാർത്തകൾ

ജെൻസി കാലത്ത് ഇത്തരം മുദ്രാവാക്യങ്ങൾ വിലപ്പോകില്ല; കൊലവിളി കാരണമാണ് പയ്യന്നൂരിലെ സീറ്റ് പോലും നഷ്ടമായത്: കെ. മുരളീധരൻഉണ്ണിത്താൻ–ഷാഫി തർക്കത്തിന് താൽക്കാലിക വെടിനിർത്തൽ; ദീപ ദാസ് മുൻഷിയുടെ ഇടപെടലിൽ നേതാക്കൾ അയഞ്ഞുടി.ഐ. മധുസൂദനന്റെ കൊലവിളി പ്രസംഗം: സി.പി.എം നേതൃത്വം ഇടപെടണം; നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തലചക്കക്കൊമ്പൻ ആരോഗ്യവാനെന്ന് വനംവകുപ്പ്; രണ്ടാം ദിനം ദൗത്യം പുനരാരംഭിച്ചുസ്വർണവില ഇന്ന് (26 നവംബർ 2026): പവന് ₹960 കൂടി; ഒരു പവന് ₹92,320മദ്യനയം: യുഡിഎഫ് ഉപസമിതി രൂപീകരിച്ചു; കെ. ശിവദാസൻ നായർ കൺവീനർ
പൂർണ്ണ പേജ് കാണുക ›