ഹോം › കേരളം

മദ്യനയം: യുഡിഎഫ് ഉപസമിതി രൂപീകരിച്ചു; കെ. ശിവദാസൻ നായർ കൺവീനർ

By Metro Journal Team · 26 Nov 2026, 09:53 AM

മദ്യനയം ചര്‍ച്ച ചെയ്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ യു.ഡി.എഫ് ഉപസമിതി രൂപീകരിച്ചു. മുന്‍ എം.എല്‍.എ കെ. ശിവദാസന്‍ നായര്‍ ആണ് കണ്‍വീനർ. സമിതിയില്‍ പി.ജെ ജോയ്, ജോയ് എബ്രഹാം, കെ. ജയന്ത് എം.എല്‍.എ, വിഷ്ണു മോഹന്‍ എം.എല്‍.എ, വാക്കനാട് രാധാകൃഷ്ണന്‍, സി.എ അജീര്‍ എന്നിവര്‍ അംഗങ്ങളുമാണ്. മുഖ്യമന്ത്രി വി.ഡി സതീശന്‍ ആണ് ഇക്കാര്യം അറിയിച്ചത്.

സർക്കാരിന്റെ മദ്യനയം തീരുമാനിക്കാനുള്ള ഉപസമിതി രൂപീകരണത്തിൽ യുഡിഎഫിൽ അനിശ്ചിതത്വമുണ്ടായിരുന്നു. എന്നാൽ അതിൽ പരിഹാരമുണ്ടായി. മദ്യനയത്തിൽ ഉദാരമായ സമീപനം വേണമെന്ന നിലപാടിലാണ് മുഖ്യമന്ത്രി. മദ്യനയം കോൺഗ്രസിൽ പ്രത്യേകം ചർച്ച ചെയ്യണമെന്ന് സുധീരൻ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഈ ആവശ്യം ഉപസമിതി ചർച്ചയ്ക്ക് ശേഷമാകും പരി​ഗണിക്കുക.

ഘടകകക്ഷികളിലെ പ്രതിനിധികളുടെ പേരുകൾ മുഖ്യമന്ത്രിക്ക് കൈമാറി കെപിസിസി അധ്യക്ഷൻ വ്യക്തമാക്കിയിരുന്നു. മദ്യനയം നവംബർ മുപ്പതിനകം പ്രഖ്യാപിക്കാൻ തീരുമാനം. അതേസമയം സർക്കാരിന്റെ മദ്യനയം തീരുമാനിക്കാനുള്ള യുഡിഎഫ് ഉപസമിതിയുടെ ഭാഗമാകുന്നതിൽ മുസ്ലിം ലീഗിൽ ആശയക്കുഴപ്പം. ലീഗ് പ്രതിനിധിയുടെ പേര് മുഖ്യമന്ത്രിയെ അറിയിച്ചില്ലായിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#CM#udf#തിരുവനന്തപുരം#പ്രതി#മന്ത്രി

ബന്ധപ്പെട്ട വാർത്തകൾ

സ്വർണവില ഇന്ന് (26 നവംബർ 2026): പവന് ₹960 കൂടി; ഒരു പവന് ₹92,320കോൺഗ്രസിലെ ആഭ്യന്തര തർക്കം; ഷാഫി പറമ്പിലിന് പിന്തുണയുമായി കണ്ണൂരിൽ ഫ്ലക്‌സ് ബോർഡുകൾതൃശൂർ മെഡിക്കൽ കോളജ് ശുചിമുറിയിലെ മരണം; മൃതദേഹം ഒന്നര ദിവസത്തിലേറെ കിടന്നു, ആശുപത്രി അധികൃതരുടെ വാദം പൊളിയുന്നുധനരാജ് വധക്കേസ് വിധിക്ക് പിന്നാലെ വിവാദ പ്രസംഗം; ‘കണക്ക് പറയേണ്ടത് പാർട്ടി പറഞ്ഞുതന്നെ തീർക്കും’, ടി.ഐ. മധുസൂദനൻഅബുദാബി–കൊച്ചി ഇൻഡിഗോ വിമാനത്തിൽ യാത്രക്കാരന് മർദനം; മലയാളി യുവാവ് അറസ്റ്റിൽഷോൾഡർ ബാഗിനുള്ളിൽ രഹസ്യ അറ;19.5 ലക്ഷം രൂപ കണ്ടെത്തി: നിലമ്പൂർ സ്വദേശി അറസ്റ്റിൽ
പൂർണ്ണ പേജ് കാണുക ›