ഹോം › കേരളം

പത്തനംതിട്ടയിൽ പാഴ്‌സൽ സർവീസ് വാഹനവും കാറും കൂട്ടിയിടിച്ചു; നാല് പേർക്ക് പരുക്ക്

By MJ Desk · 13 Jan 2025, 05:36 PM

പത്തനംതിട്ടയിൽ പാഴ്‌സൽ സർവീസ് വാഹനവും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേർക്ക് പരുക്കേറ്റു. വൈകിട്ട് മൂന്നരയ്ക്ക് പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ മണ്ണാറക്കുളഞ്ഞിയിലാണ് അപകടം. പരുക്കേറ്റവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി പരുക്ക് ഗുരുതരമായതിനാൽ ഇവരെ മെഡിക്കൽ കോളേജിലേക്ക് മാറ്റും. റോഡിൽ തിരക്കുണ്ടായിരുന്ന സമയത്താണ് അപകടം നടന്നത്. അപകടത്തെ തുടർന്ന് വാഹനങ്ങളിൽ നിന്ന് ഓയിലടക്കം റോഡിൽ പരന്നു. ഫയർ ഫോഴ്‌സ് എത്തി റോഡ് വൃത്തിയാക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത് അതേസമയം ആലപ്പുഴ അരൂർ ചന്തിരൂരിൽ വാഹനാപകത്തിൽ പരുക്കേറ്റ യുവാവ് മരിച്ചു. തലവടി സ്വദേശി അരുൺ ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

നിലപാടിലുറച്ച് എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ; ഇന്ന് പ്രതിഷേധം ശക്തമാകുംആംബുലൻസ് സർവീസിന്‍റെ മറവിൽ കഞ്ചാവ് വിൽപ്പന; തിരുവനന്തപുരത്ത് 23കാരൻ പിടിയിൽമില്‍മ നെയ്യ് വാങ്ങുന്നതില്‍ വിജിലന്‍സ് ഇന്നോ നാളെയോ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മറുപടി നല്‍കുംകൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിവളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി
പൂർണ്ണ പേജ് കാണുക ›