ഹോം › കേരളം

പെരുവഴിയിലായ കേരളാ കോൺഗ്രസിനെ ചേർത്തുനിർത്തിയത് പിണറായി സർക്കാർ: ഇടതിനൊപ്പം ഉറച്ച് നിൽക്കുമെന്ന് റോഷി അഗസ്റ്റിൻ

By MJ Desk · 23 Jan 2025, 03:12 PM

കേരളാ കോൺഗ്രസ് എമ്മിനെ മലയോര സമര ജാഥയിലേക്ക് ക്ഷണിച്ച മാത്യു കുഴൽനാടനെ അപ്പോ തന്നെ തള്ളി മന്ത്രി റോഷി അഗസ്റ്റിൻ. നിയമസഭയിൽ അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടവെ ആയിരുന്നു കുഴൽനാടന്റെ പരാമർശം. മലയോരജനതക്ക് വേണ്ടി കേരളാ കോൺഗ്രസ് എം ഒന്നും ചെയ്തില്ലെന്നും രാഷ്ട്രീയ പ്രായശ്ചിത്തം ചെയ്ത് മലയോര സമരയാത്രയിൽ വരണമെന്നും കുഴൽനാടൻ ആവശ്യപ്പെട്ടു എന്നാൽ കേരളാ കോൺഗ്രസിനെ അടിയന്തര പ്രമേയത്തിൽ പരാമർശിക്കേണ്ട ഒരു സാഹചര്യവുമുണ്ടായിരുന്നില്ലെന്ന് മന്ത്രി മറുപടി നൽകി. മലയോര കർഷകർക്കായി കേരളാ കോൺഗ്രസ് സ്വീകരിച്ച സമര ചരിത്രം സഭയിൽ വിവരിച്ചു. കേരളാ കോൺഗ്രസ് എം ഇടത് സർക്കാരിനൊപ്പം ഉറച്ച് നിൽക്കും. പെരുവഴിയിലായ കേരളാ കോൺഗ്രസിന് കൈ തന്നത് പിണറായി സർക്കാരാണെന്നും മന്ത്രി പറഞ്ഞു മലയോര മേഖലയിലെ പ്രശ്‌നങ്ങൾ എല്ലാം ഈ സർക്കാർ പരിഹരിക്കും. 38- 40 വർഷക്കാലം യുഡിഎഫിന്റെ ഭാഗമായിരുന്ന പാർട്ടിയാണ് കേരള കോൺഗ്രസ്. പരാജയത്തിലും വിജയത്തിലും നിങ്ങൾക്ക് ഒപ്പം നിന്നു. ഒരു സുപ്രഭാതത്തിൽ ഞങ്ങളെ യുഡിഎഫിന്റെ ഭാഗമല്ലെന്ന് പറഞ്ഞു താഴെയിറക്കി. ഞങ്ങളും കർഷകരും പെരുവഴിയിൽ നിൽക്കണോ. പിണറായി സർക്കാർ ഞങ്ങളെ ഒപ്പം ചേർത്തു. ആ സർക്കാർ മലയോരമേഖലയിലെ കർഷകരെ സംരക്ഷിക്കുന്നതിൽ 100 ശതമാനം ശ്രമം നടത്തുമെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു  

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യംനിലപാടിലുറച്ച് എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ; ഇന്ന് പ്രതിഷേധം ശക്തമാകുംആംബുലൻസ് സർവീസിന്‍റെ മറവിൽ കഞ്ചാവ് വിൽപ്പന; തിരുവനന്തപുരത്ത് 23കാരൻ പിടിയിൽമില്‍മ നെയ്യ് വാങ്ങുന്നതില്‍ വിജിലന്‍സ് ഇന്നോ നാളെയോ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മറുപടി നല്‍കുംകൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിവളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി
പൂർണ്ണ പേജ് കാണുക ›