പിണറായി ലെജൻഡ്, കേരളത്തിന്റെ വരദാനം; പുകഴ്ത്തൽ കേട്ട് അസ്വസ്ഥനായി മുഖ്യമന്ത്രി, ഇടപെട്ട് സംഘാടകർ
Jun 19, 2025, 14:59 IST
തന്നെ പുകഴ്ത്തിയുള്ള സ്വാഗത പ്രസംഗത്തിൽ അസ്വസ്ഥനായി മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം ടാഗോർ തീയറ്ററിൽ സംഘടിപ്പിച്ച പിഎൻ പണിക്കർ അനുസ്മരണ വായനാദിന ചടങ്ങിലാണ് സംഭവം. എൻ ബാലഗോപാലാണ് സ്വാഗത പ്രസംഗം നടത്തിയത്. സ്വാഗത പ്രാസംഗികന്‍ പ്രശംസകൾ കൊണ്ട് മൂടിയതോടെ മുഖ്യമന്ത്രി അസ്വസ്ഥനാകുകയായിരുന്നു ഇത് തിരിച്ചറിഞ്ഞ സംഘാകർ ഉടൻ ഇടപെടുകയും ചെയ്തു. മുഖ്യമന്ത്രി കേരളത്തിന്റെ വരദാനമാണെന്നും പിണറായി വിജയൻ ലെജൻഡ് ആണെന്നുമൊക്കെയുള്ള പുകഴ്ത്തലാണ് സ്വാഗത പ്രാസംഗികന്‍ നടത്തിയത്. പ്രശംസ കേട്ട മുഖ്യമന്ത്രിക്ക് ഇത് തീരെ പിടിച്ചില്ല. ഇക്കാര്യം മനസ്സിലാക്കിയ സംഘാടകർ പ്രസംഗം പരിമിതപ്പെടുത്താൻ പേപ്പറിൽ എഴുതി നിർദേശം നൽകി ഇതോടെ എൻ ബാലഗോപാൽ സ്വാഗത പ്രഭാഷണം വേഗത്തിൽ ചുരുക്കി. കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനങ്ങൾ ലോകത്തിന് തന്നെ മാതൃകയാണെന്ന് പിന്നീട് പ്രസംഗിച്ച മുഖ്യമന്ത്രി പറഞ്ഞു.