പിണറായി ഭരണം കഴിഞ്ഞു; ഇടിമുഴക്കം പോലെ യു.ഡി.എഫ് തിരിച്ചുവരും: എ.കെ.ആന്‍റണി
പിണറായി ഭരണം കഴിഞ്ഞെന്നും ഭരണമാറ്റം ഉറപ്പെന്നും എ.െക.ആന്റണി. ഇടിമുഴക്കം പോലെ യു.ഡി.എഫ് തിരിച്ചുവരും. തുടര്‍ഭരണമെന്നു കേട്ടാല്‍ ജനം ഞെട്ടുന്ന അവസ്ഥയായി. പിണറായി വീണ്ടും വന്നാല്‍ കേരളം പിറകോട്ട് പോകും. സെക്രട്ടേറിയറ്റ് രാവണന്‍ കോട്ടയായെന്നും മാധ്യമപ്രവര്‍ത്തകര്‍ക്ക് പോലും അവിടെ കയറാനാകുന്നില്ലെന്നും എ.കെ.ആന്റണി പറഞ്ഞു
മൂന്നാമൂഴമെന്ന മഹാദുരന്തമുണ്ടാകാന്‍ ജനം ആഗ്രഹിക്കുന്നില്ലെന്നായിരുന്നു എ.കെ.ആന്‍റണിയുടെ പ്രതികരണം. ചെറുപ്പക്കാരുടെ കൂട്ടപ്പലായനമാണ് കേരളത്തില്‍. ഇടതുസഹയാത്രികര്‍ പോലും യുഡിഎഫിന് വോട്ടു ചെയ്യുമെന്നും കേരളം യുഡിഎഫ് തൂത്തുവാരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തില്‍ യഥാര്‍ഥ കമ്യൂണിസ്റ്റുകാരില്ല. ഇങ്ങനെ പോയാല്‍ കേരളം ബംഗാളാകും എല്‍ഡിഎഫ് നിലനില്‍ക്കണമെങ്കില്‍ പിണറായി പ്രതിപക്ഷത്തിരിക്കണമെന്നും ആന്‍റണി.
പിണറായി മോദിക്കും അമിത് ഷായ്ക്കും ഏറെ പ്രിയപ്പെട്ടവനാണെന്നും മോദിയുമായി അപ്പോയിന്‍മെന്റ് കിട്ടുന്ന ഏക മുഖ്യമന്ത്രി പിണറായി വിജയനാണെന്നും ആന്‍റണി പറയുന്നു. അതേസമയം, കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനത്തിനായി തര്‍ക്കമില്ലെന്നും ഫലം വന്ന് 48 മണിക്കൂറിനകം തീരുമാനമുണ്ടാകുമെന്നും എ.കെ.ആന്‍റണി വ്യക്തമാക്കി. ഭാവിയില്‍ വനിതാ മുഖ്യമന്ത്രി മാത്രമല്ല കെ.പി.സി.സി അധ്യക്ഷയും വനിത വരുമെന്നും ആന്‍റണി കൂട്ടിച്ചേര്‍ത്തു.