ഹോം › കേരളം

പ്ലസ് ടു പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും; ഫലം ഈ വെബ്‌സൈറ്റുകൾ വഴി അറിയാം

By MJ Desk · 22 May 2025, 10:22 AM

ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാഫലങ്ങൾ ഇന്ന് പ്രഖ്യാപിക്കും. ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഫലം പ്രഖ്യാപിക്കും. ഫലം ഓൺലൈനായി അറിയാം വൈകിട്ട് 3:30 മുതൽ താഴെ പറയുന്ന വെബ്‌സൈറ്റുകളിലൂടെ വിദ്യാർഥികൾക്ക് ഫലം അറിയാം: www.results.hse.kerala.gov.in www.prd.kerala.gov.in results.kerala.gov.in examresults.kerala.gov.in result.kerala.gov.in results.digilocker.gov.in www.results.kite.kerala.gov.in ഈ വർഷം 4,44,707 വിദ്യാർഥികളാണ് ഹയർ സെക്കൻഡറി പരീക്ഷ എഴുതിയത്. വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ 26,178 പേരും പരീക്ഷയെഴുതി. മാർച്ച് 6 മുതൽ 29 വരെയായിരുന്നു പരീക്ഷകൾ നടന്നത്. കഴിഞ്ഞ വർഷം ഹയർ സെക്കൻഡറിയിൽ 78.69% വിജയശതമാനം രേഖപ്പെടുത്തിയിരുന്നു. 2012-ലെ 88.08% ആണ് ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന വിജയശതമാനം.  

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

സ്വർണവില ഇന്ന് (13 നവംബർ 2026): പവന് ₹960 കുറഞ്ഞു; ഒരു പവന് ₹1,01,560എല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചുഎല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചുതലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി 250 പവൻ കവർന്നുസ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽ
പൂർണ്ണ പേജ് കാണുക ›