ഹോം › കേരളം

തിരുനെല്ലിയിൽ യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതിക്കെതിരെ പോക്‌സോ കേസും

By MJ Desk · 27 May 2025, 10:30 AM

വയനാട് തിരുനെല്ലിയിൽ യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി ദിലീഷിനെതിരെ പോക്‌സോ കേസും ചുമത്തി. കൊല്ലപ്പെട്ട യുവതിയുടെ മൂത്ത മകളെ ദിലീഷ് ലൈംഗികമായി പീഡിപ്പിച്ചതായി പോലീസ് കണ്ടെത്തി. കൊലപാതകം, തട്ടിക്കൊണ്ടു പോകൽ വകുപ്പുകൾക്ക് പുറമെയാണഅ പോക്‌സോ കേസും ചുമത്തിയത്. തിരുനെല്ലി അപ്പപ്പാറയിലാണ് യുവതിയെ വെട്ടിക്കൊന്നത്. കൊലപാതകത്തിന് ശേഷം യുവതിയുടെ ഒമ്പത് വയസുള്ള ഇളയ മകളെയും കൊണ്ട് പ്രതി കടന്നു കളയുകയായിരുന്നു മണിക്കൂറുകൾ നീണ്ട തെരച്ചിലിന് ഒടുവിൽ വീടിനടുത്തുള്ള തോട്ടത്തിൽ നിന്നാണ് പ്രതിയെയും കുട്ടിയെയും കണ്ടെത്തിയത്. ദിലീഷിന്റെ ആക്രമണത്തിൽ മൂത്ത കുട്ടിക്കും പരുക്കേറ്റിരുന്നു. കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

സ്വർണവില ഇന്ന് (13 നവംബർ 2026): പവന് ₹960 കുറഞ്ഞു; ഒരു പവന് ₹1,01,560എല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചുഎല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചുതലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി 250 പവൻ കവർന്നുസ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽ
പൂർണ്ണ പേജ് കാണുക ›