മീറ്റർ റീഡിംഗിനിടെ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; കെഎസ്ഇബി ജീവനക്കാരനെതിരെ പോക്‌സോ കേസ്
Jun 7, 2025, 14:53 IST
കണ്ണൂരിൽ കെഎസ്ഇബി ജീവനക്കാരനെതിരെ പോക്‌സോ കേസ്. വീട്ടിൽ മീറ്റർ റീഡിംഗിനെത്തിയപ്പോൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി കെഎസ്ഇബി മീറ്റർ റീഡർ കുറ്റിയാട്ടൂർ സ്വദേശി ജിജേഷിനെതിരെയാണ് പോക്‌സോ കേസ്. ഇയാളെ ചക്കരക്കൽ പോലീസ് കസ്റ്റഡിയിലെടുത്തു. ഏച്ചൂർ ഓഫീസിലെ ജീവനക്കാരനാണ് ജിജേഷ്. വീട്ടിൽ ആരുമില്ലാതിരുന് സമയത്ത് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി.