ഹോം › കേരളം

ഗൂഗിൾ പേ വഴി 14,000 രൂപ കൈക്കൂലി; കണ്ണൂരിൽ പോലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

By MJ Desk · 10 Jun 2025, 10:38 AM

കണ്ണൂരിൽ കൈക്കൂലി കേസിൽ പോലീസുദ്യോഗസ്ഥന് സസ്‌പെൻഷൻ. പയ്യാവൂർ പോലീസ് സ്‌റ്റേഷനിലെ എഎസ്‌ഐ ഇബ്രാഹിം സീരകത്തിനെയാണ് അന്വേഷണ വിധേയമായി കണ്ണൂർ റേഞ്ച് ഡിഐജി യതീഷ് ചന്ദ്ര സസ്‌പെൻഡ് ചെയ്തത്. മെയ് 13നാണ് നടപടിക്ക് ആധാരമായ സംഭവം. രാത്രികാല പട്രോളിംഗിനിടെ മദ്യലഹരിയിൽ വാഹനമോടിച്ച കോട്ടയം അതിരമ്പുഴ സ്വദേശി അഖിൽ ജോണിനെ ഇബ്രാഹിം പിടികൂടിയിരുന്നു. എന്നാൽ നോട്ടീസ് നൽകുകയോ സ്‌റ്റേഷനിൽ കൊണ്ടുപോകുകയോ ചെയ്യാതെ ഫോൺ നമ്പർ വാങ്ങി വിട്ടയച്ചു. പിറ്റേന്ന് ഫോണിൽ ബന്ധപ്പെട്ട് കേസ് വേറൊരാളുടെ പേരിൽ രജിസ്റ്റർ ചെയ്ത് ഒഴിവാക്കി തരാമെന്ന് പറഞ്ഞ് കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. 14,000 രൂപയാണ് ഗൂഗിൾ പേ വഴി ഇത്തരത്തിൽ വാങ്ങിയത്. ഗുരുതരമായ അച്ചടക്ക ലംഘനം നടന്നുവെന്ന് ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെൻഷൻ

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

അടൂർ പ്രകാശ് യു.ഡി.എഫ് കൺവീനർ ആണോ എൽ.ഡി.എഫ് കൺവീനർ ആണോ; രൂക്ഷവിമർശനവുമായി രാജ്‌മോഹൻ ഉണ്ണിത്താൻചേരാനല്ലൂർ കാറപകടം; മുൻപും വാഹനങ്ങൾ ഓടിച്ചിട്ടുണ്ടെന്ന് 17-കാരന്റെ നിർണായക മൊഴി: ബൈക്കുമായി സ്കൂളിൽ പോയെന്നും വെളിപ്പെടുത്തൽഅഞ്ച് വർഷത്തിന് ശേഷം മുഖ്യമന്ത്രി വി.ഡി. സതീശൻ പെരുന്നയിലേക്ക്; മന്നം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുംസ്വർണവില ഇന്ന് (13 നവംബർ 2026): പവന് ₹960 കുറഞ്ഞു; ഒരു പവന് ₹1,01,560എല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചുഎല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചു
പൂർണ്ണ പേജ് കാണുക ›