ഹോം › കേരളം

ഇനി പൊലീസ് കാവൽ പിണറായി വീട്ടിലുള്ളപ്പോൾ മാത്രം: 24 മണിക്കൂർ സുരക്ഷ ഒഴിവാക്കി ആഭ്യന്തര വകുപ്പ്

By Metro Desk · 15 Sep 2026, 11:50 AM

കണ്ണൂർ: പ്രതിപക്ഷനേതാവ് പിണറായി വിജയന്‍റെ പിണറായി പാണ്ട്യാലമുക്കിലെ ‘പ്രവിക്’ വീടിനു മുന്നിലെ 24 മണിക്കൂറുമുള്ള പൊലീസ് കാവൽ പിൻവലിച്ചു. ഇനി മുതൽ അദ്ദേഹം വീട്ടിലുള്ളപ്പോൾ മാത്രമാവും പൊലീസ് കാവൽ ഉണ്ടാവുക. ആഭ്യന്തര വകുപ്പിന്‍റേതാണ് തീരുമാനം.

പിണറായിയുടെ വീടിനു മുന്നിലെ മിനി പൊലീസ് സ്റ്റേഷൻ ഈ മാസം ആദ്യമാണ് മാറ്റിയത്. പിണറായി മുഖ്യമന്ത്രിയായ സമയത്തു തുടങ്ങിയ ജീപ്പ് സ്റ്റേഷൻ മാറ്റിയെങ്കിലും പൊലീസുകാരുടെ കാവൽ തുടരുകയായിരുന്നു.

ഈ സാഹചര്യത്തിലാണ് അതും ഒഴിവാക്കിയത്. കണ്ണൂർ എആർ ക്യാംപിലെ 2 എസ്ഐ, 6 സിവിൽ പൊലീസ് ഓഫിസർമാർ എന്നിവരാണ് പല ഷിഫ്റ്റിലായി ജോലി ചെയ്തിരുന്നത്. ഇനി പിണറായി വിജയൻ വീട്ടിലുള്ളപ്പോൾ മാത്രം ഒരു എസ്ഐയും 2 പൊലീസും ഡ്യൂട്ടിയിലുണ്ടാകും.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›