ഇനി പൊലീസ് കാവൽ പിണറായി വീട്ടിലുള്ളപ്പോൾ മാത്രം: 24 മണിക്കൂർ സുരക്ഷ ഒഴിവാക്കി ആഭ്യന്തര വകുപ്പ്

പണായി വിജയൻ

കണ്ണൂർ: പ്രതിപക്ഷനേതാവ് പിണറായി വിജയന്‍റെ പിണറായി പാണ്ട്യാലമുക്കിലെ 'പ്രവിക്' വീടിനു മുന്നിലെ 24 മണിക്കൂറുമുള്ള പൊലീസ് കാവൽ പിൻവലിച്ചു. ഇനി മുതൽ അദ്ദേഹം വീട്ടിലുള്ളപ്പോൾ മാത്രമാവും പൊലീസ് കാവൽ ഉണ്ടാവുക. ആഭ്യന്തര വകുപ്പിന്‍റേതാണ് തീരുമാനം.

പിണറായിയുടെ വീടിനു മുന്നിലെ മിനി പൊലീസ് സ്റ്റേഷൻ ഈ മാസം ആദ്യമാണ് മാറ്റിയത്. പിണറായി മുഖ്യമന്ത്രിയായ സമയത്തു തുടങ്ങിയ ജീപ്പ് സ്റ്റേഷൻ മാറ്റിയെങ്കിലും പൊലീസുകാരുടെ കാവൽ തുടരുകയായിരുന്നു.

ഈ സാഹചര്യത്തിലാണ് അതും ഒഴിവാക്കിയത്. കണ്ണൂർ എആർ ക്യാംപിലെ 2 എസ്ഐ, 6 സിവിൽ പൊലീസ് ഓഫിസർമാർ എന്നിവരാണ് പല ഷിഫ്റ്റിലായി ജോലി ചെയ്തിരുന്നത്. ഇനി പിണറായി വിജയൻ വീട്ടിലുള്ളപ്പോൾ മാത്രം ഒരു എസ്ഐയും 2 പൊലീസും ഡ്യൂട്ടിയിലുണ്ടാകും.

Tags

Share this story