ഹോം › കേരളം

പൃഥ്വിരാജിന്റെ ഗതി അച്ഛൻ പറഞ്ഞുതരും; വിദ്യാർഥി പ്രക്ഷോഭത്തെ പിന്തുണച്ച വിസ്മയ മോഹൻലാലിന് നേരെ സൈബർ ആക്രമണം

By Metro Desk · 22 Jul 2026, 12:18 PM

കൊച്ചി: ഡൽഹിയിൽ വിദ്യാർഥികൾക്ക് നേരെയുണ്ടായ പോലീസ് നടപടിയെയും ഭരണകൂട നിലപാടുകളെയും വിമർശിച്ച് രംഗത്തെത്തിയ നടൻ മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന് നേരെ സോഷ്യൽ മീഡിയയിൽ കടുത്ത സൈബർ ആക്രമണം. പ്രക്ഷോഭത്തിൽ പരിക്കേറ്റ വിദ്യാർഥികളുടെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് വിസ്മയ ഉന്നയിച്ച ചോദ്യങ്ങൾക്ക് പിന്നാലെയാണ് ഒരു വിഭാഗം ആളുകൾ സൈബർ ആക്രമണവുമായി രംഗത്തെത്തിയത്.

​”പൃഥ്വിരാജിന്റെ ഗതി എന്താണെന്ന് അച്ഛനോട് ചോദിച്ചാൽ പറഞ്ഞുതരും, തുടക്കം തന്നെ പാളിയല്ലോ”, “ലാലേട്ടന്റെ പേര് കളയാൻ ഇറങ്ങിയിരിക്കുകയാണ്” തുടങ്ങിയ രീതിയിലുള്ള അധിക്ഷേപ കമന്റുകളാണ് വിസ്മയയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പ്രത്യക്ഷപ്പെടുന്നത്. മുൻപ് ലക്ഷദ്വീപ് വിഷയത്തിലും കേന്ദ്ര നിലപാടുകൾക്കെതിരെ പ്രതികരിച്ചപ്പോൾ നടൻ പൃഥ്വിരാജിന് നേരെ നടന്ന സൈബർ ആക്രമണങ്ങളെ ഓർമ്മിപ്പിച്ചാണ് ചിലരുടെ കമന്റുകൾ.

​അതേസമയം, ജനാധിപത്യപരമായ അവകാശങ്ങൾക്കായി ശബ്ദമുയർത്തിയ വിസ്മയയെ പിന്തുണച്ചും നിരവധിയാളുകൾ രംഗത്തെത്തുന്നുണ്ട്. പ്രതികരണശേഷിയുള്ള നിലപാടുകളെ സ്വാഗതം ചെയ്യുന്നുവെന്നാണ് പിന്തുണയ്ക്കുന്നവരുടെ പക്ഷം.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›