ഹോം › കേരളം

പിഎസ്‌സി പരീക്ഷകൾ മാറ്റിവെച്ചു; ഓഗസ്റ്റ് 4, 5, 6, 10 തീയതികളിലെ പരീക്ഷകൾ പിന്നീട് നടത്തും

By Metro Desk · 03 Aug 2026, 08:09 PM

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ വരും ദിവസങ്ങളിൽ നടത്താനിരുന്ന എല്ലാ പിഎസ്‌സി പരീക്ഷകളും മാറ്റിവെച്ചു. ഓഗസ്റ്റ് 4, 5, 6, 10 തീയതികളിൽ നിശ്ചയിച്ചിരുന്ന പരീക്ഷകളും കായികക്ഷമതാ പരിശോധനകളുമാണ് മാറ്റിവെച്ചിരിക്കുന്നത്.

​പ്രതികൂല കാലാവസ്ഥയും വിവിധ ജില്ലകളിൽ പ്രഖ്യാപിച്ച റെഡ്/ഓറഞ്ച് അലർട്ടുകളും യാത്രാ തടസ്സങ്ങളും കണക്കിലെടുത്താണ് നടപടി. ഈ ദിവസങ്ങളിൽ നടത്താനിരുന്ന ഓൺലൈൻ പരീക്ഷകൾ ഉൾപ്പെടെയുള്ളവ മാറ്റിവെച്ചതിൽ ഉൾപ്പെടുന്നു.

​മാറ്റിവെച്ച പരീക്ഷകളുടെ പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുമെന്ന് പിഎസ്‌സി അധികൃതർ വ്യക്തമാക്കി. ഉദ്യോഗാർത്ഥികൾ പുതുക്കിയ വിവരങ്ങൾക്കായി പിഎസ്‌സിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്. 

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›