ഹോം › കേരളം

ഷൗക്കത്ത് യുഡിഎഫ് സ്ഥാനാർഥിയായാൽ സ്വതന്ത്രനായി മത്സരിക്കാൻ പിവി അൻവറിന്റെ നീക്കം

By MJ Desk · 26 May 2025, 05:21 PM

തന്റെ കടുത്ത എതിർപ്പ് അവഗണിച്ചും യുഡിഎഫ് നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർഥിയാക്കാൻ ഒരുങ്ങുന്നതിൽ കടുത്ത അതൃപ്തിയിൽ പിവി അൻവർ. ഷൗക്കത്ത് സ്ഥാനാർഥിയായി എത്തിയാൽ സ്വതന്ത്രനായി മത്സരിക്കാനാണ് പിവി അൻവറിന്റെ നീക്കം. മത്സരത്തിനില്ല എന്ന മുൻ തീരുമാനം പുനഃപരിശോധിക്കുമെന്ന് അൻവർ പറയുന്നു. അൻവറിന്റെ സമ്മർദ തന്ത്രത്തിൽ വീഴാൻ നേരത്തെ കോൺഗ്രസ് തയ്യാറായിരുന്നില്ല. ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർഥിയാക്കണമെന്ന് നിർദേശിച്ച് ഹൈക്കമാൻഡിന് കെപിസിസി കത്ത് നൽകിയിട്ടുണ്ട്. ഇതോടെയാണ് ആത്മാഭിമാനം സംരക്ഷിക്കാനായി നിലമ്പൂരിൽ അൻവർ മത്സരത്തിനൊരുങ്ങുന്നത്. യുഡിഎഫ് ഏത് ചെകുത്താനെ നിർത്തിയാലും പിന്തുണക്കുമെന്ന പറഞ്ഞ് മണിക്കൂറുകൾക്കുള്ളിലാണ് അൻവർ നിലപാട് മാറ്റുന്നത്. അൻവറിന്റെ നീക്കങ്ങൾ കോൺഗ്രസും ഗൗരവമായി നിരീക്ഷിക്കുന്നുണ്ട്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

സ്വർണവില ഇന്ന് (13 നവംബർ 2026): പവന് ₹960 കുറഞ്ഞു; ഒരു പവന് ₹1,01,560എല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചുഎല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചുതലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി 250 പവൻ കവർന്നുസ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽ
പൂർണ്ണ പേജ് കാണുക ›