സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്
Jul 8, 2026, 19:11 IST
തിരുവനന്തപുരം: സംസ്ഥാനത്ത് പെയ്യുന്ന കനത്ത മഴയുടെ പശ്ചാത്തലത്തിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മഴ മുന്നറിയിപ്പുകൾ പുതുക്കി നിശ്ചയിച്ചു. മൂന്ന് വടക്കൻ ജില്ലകളിൽ അതിതീവ്ര മഴയ്ക്കുള്ള സാധ്യത പ്രവചിച്ചുകൊണ്ട് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.
അലേർട്ടുകൾ പ്രഖ്യാപിച്ച ജില്ലകൾ:
റെഡ് അലേർട്ട്: മലപ്പുറം, കോഴിക്കോട്, വയനാട് (ഈ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്).
ഓറഞ്ച് അലേർട്ട്: എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍, കാസര്‍കോട്.
യല്ലോ അലേർട്ട്: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം.
വരും ദിവസങ്ങളിലും വടക്കൻ കേരളത്തിൽ മഴ ശക്തമായി തുടരുമെന്നാണ് പ്രവചനം. അടുത്ത ദിവസങ്ങളിൽ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.