{"vars":{"id": "89527:4990"}}

സാന്ദ്ര തോമസിനെതിരായ ഭീഷണി; റെനി ജോസഫിനെ പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് യൂണിയനിൽ നിന്ന് സസ്‌പെൻഡ് ചെയ്തു

 
നിർമാതാവ് സാന്ദ്ര തോമസിനെതിരായ ഭീഷണി സന്ദേശത്തിൽ നടപടിയെടുത്ത് ഫെഫ്ക. ഫെഫ്കയുടെ പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് യൂണിയനിൽ നിന്ന് റെനി ജോസഫിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. ജനറൽ സെക്രട്ടറി ഷിബു ജി സുശീലനാണ് വാർത്താക്കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത് മാർച്ച് മാസത്തിൽ സന്ദേശം ഗ്രൂപ്പിലിട്ടപ്പോൾ തന്നെ റെനിയെ താക്കീത് ചെയ്തിരുന്നുവെന്നും സംഘടന അറിയിച്ചു. തനിക്കെതിര ഉണ്ടായ കൊലവിളി സന്ദേശത്തിൽ കേസെടുത്തെങ്കിലും പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന പരാതിയുമായി സാന്ദ്ര തോമസ് രംഗത്തുവന്നിരുന്നു റെനിക്കെതിരെ കേസെടുത്തെങ്കിലും ഫെഫ്ക ജനറൽ സെക്രട്ടറിയുടെ സ്വാധീനം മൂലമാണ് തുടർ നടപടികൾ ഉണ്ടാകാത്തതെന്നാണ് സാന്ദ്രയുടെ ആക്ഷേപം. ഡിജിപിക്ക് പരാതി നൽകുമെന്നും നിയമപരമായി മുന്നോട്ടു പോകുമെന്നും സാന്ദ്ര പറഞ്ഞു