ഹോം › കേരളം

പ്രശസ്ത കലാസംവിധായകനും സൂര്യ സ്റ്റേജ് ആൻഡ് ഫിലിം സൊസൈറ്റി സ്ഥാപകനുമായ സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു

By Metro Desk · 23 Sep 2026, 07:34 PM

തിരുവനന്തപുരം: പ്രശസ്ത കലാസംവിധായകനും സൂര്യ സ്റ്റേജ് ആൻഡ് ഫിലിം സൊസൈറ്റി സ്ഥാപകനുമായ സൂര്യ കൃഷ്ണമൂർത്തി (78) അന്തരിച്ചു. തിരുവനന്തപുരത്തുവച്ചായിരുന്നു അന്ത്യം.

​ഐ.എസ്.ആർ.ഒയിൽ (ISRO) ശാസ്ത്രജ്ഞനായി ഔദ്യോഗിക ജീവിതം ആരംഭിച്ച കൃഷ്ണമൂർത്തി, പിന്നീട് കലാരംഗത്തേക്ക് പൂർണ്ണമായി കടന്നുവരികയായിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ സാംസ്കാരിക കൂട്ടായ്മകളിലൊന്നായ ‘സൂര്യ’ ഫെസ്റ്റിവലിന്റെ അമരക്കാരനായി ദീർഘകാലം പ്രവർത്തിച്ചു.

​കേരള സംഗീത നാടക അക്കാദമി ചെയർമാൻ, കെ.എസ്.എഫ്.ഡി.സി ഡയറക്ടർ തുടങ്ങി നിരവധി പ്രധാന ചുമതലകൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. സ്റ്റേജ് ക്രാഫ്റ്റിലെ മികവിന് രാഷ്ട്രപതിയുടെ ദേശീയ പുരസ്കാരം, തമിഴ്നാട് സർക്കാരിന്റെ കലൈമാമണി അവാർഡ്, കേരള സർക്കാരിന്റെ ‘കേരള പ്രഭ’ പുരസ്കാരം തുടങ്ങി ഒട്ടേറെ ആദരവുകൾ നേടിയിട്ടുണ്ട്. 

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›