ഹോം › കേരളം

പുനഃസംഘടന ചർച്ച ഇതുവരെ നടന്നിട്ടില്ല; ആരെങ്കിലും പടച്ചുവിടുന്നതാണോയെന്ന് സംശയമുണ്ട്: കെ മുരളീധരൻ

By MJ Desk · 11 Dec 2024, 12:33 PM

പുനഃസംഘടനയുമായി ബന്ധപ്പെട്ട് പാർട്ടിയിൽ ഒരു ചർച്ചയും ആരംഭിച്ചിട്ടില്ലെന്ന് കെ മുരളീധരൻ. ഹൈക്കമാൻഡ് ആണ് പുനഃസംഘടന തീരുമാനമെടുക്കുന്നത്. ചർച്ച എവിടെ നിന്നു വന്നു എന്ന് ആർക്കും അറിയില്ല. ആരാണിതിന്റെ പിന്നിലെന്നും അറിയില്ല. ആരെങ്കിലും ഇത് പടച്ചുവിടുന്നതാണോ എന്ന് സംശയമുണ്ടെന്നും മുരളീധരൻ പറഞ്ഞു മാടായി കോളേജ് വിഷയത്തിൽ ഒരു എംപിക്കെതിരെയുള്ള പരസ്യ പ്രതിഷേധം അംഗീകരിക്കാൻ കഴിയില്ല. നിയമനത്തിന്റെ മെറിറ്റിലേക്ക് താൻ കടക്കുന്നില്ല. കെപിസിസി അധ്യക്ഷൻ ഉചിതമായ തീരുമാനം എടുക്കുമെന്നാണ് കരുതുന്നത്. എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായിരുന്നുവെങ്കിൽ അത് ഡിസിസിയെ അറിയിക്കണമായിരുന്നുവെന്നും മുരളീധരൻ പറഞ്ഞു അതേസമയം മാടായി കോളേജുമായി ഉയർന്നിരിക്കുന്നത് പ്രാദേശിക പ്രശ്‌നമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. കെപിസിസി ഇടപെട്ട് പ്രശ്‌നം സംസാരിച്ച് തീർക്കുമെന്നും സതീശൻ പറഞ്ഞു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#k muraleedharan

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›