പുനഃസംഘടന ചർച്ച ഇതുവരെ നടന്നിട്ടില്ല; ആരെങ്കിലും പടച്ചുവിടുന്നതാണോയെന്ന് സംശയമുണ്ട്: കെ മുരളീധരൻ
പുനഃസംഘടനയുമായി ബന്ധപ്പെട്ട് പാർട്ടിയിൽ ഒരു ചർച്ചയും ആരംഭിച്ചിട്ടില്ലെന്ന് കെ മുരളീധരൻ. ഹൈക്കമാൻഡ് ആണ് പുനഃസംഘടന തീരുമാനമെടുക്കുന്നത്. ചർച്ച എവിടെ നിന്നു വന്നു എന്ന് ആർക്കും അറിയില്ല. ആരാണിതിന്റെ പിന്നിലെന്നും അറിയില്ല. ആരെങ്കിലും ഇത് പടച്ചുവിടുന്നതാണോ എന്ന് സംശയമുണ്ടെന്നും മുരളീധരൻ പറഞ്ഞു മാടായി കോളേജ് വിഷയത്തിൽ ഒരു എംപിക്കെതിരെയുള്ള പരസ്യ പ്രതിഷേധം അംഗീകരിക്കാൻ കഴിയില്ല. നിയമനത്തിന്റെ മെറിറ്റിലേക്ക് താൻ കടക്കുന്നില്ല. കെപിസിസി അധ്യക്ഷൻ ഉചിതമായ തീരുമാനം എടുക്കുമെന്നാണ് കരുതുന്നത്. എന്തെങ്കിലും പ്രശ്നങ്ങളുണ്ടായിരുന്നുവെങ്കിൽ അത് ഡിസിസിയെ അറിയിക്കണമായിരുന്നുവെന്നും മുരളീധരൻ പറഞ്ഞു അതേസമയം മാടായി കോളേജുമായി ഉയർന്നിരിക്കുന്നത് പ്രാദേശിക പ്രശ്നമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. കെപിസിസി ഇടപെട്ട് പ്രശ്നം സംസാരിച്ച് തീർക്കുമെന്നും സതീശൻ പറഞ്ഞു.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ഹെലികോപ്ടറിൽ കയറിയാ എന്താ കുഴപ്പം; സതീശനെ ന്യായീകരിച്ച് കെ. മുരളീധരൻ

ആലപ്പുഴ മെഡിക്കൽ കോളജിൽ കമ്മ്യൂണിറ്റി കിച്ചൺ തുടങ്ങും; ഇതിനർത്ഥം പൊതിച്ചോറ് നൽകേണ്ട എന്നല്ലന്ന് കെ മുരളീധരൻ

ശബരിമല നെയ്യ് ക്രമക്കേട് ക്രൈംബ്രാഞ്ച് അന്വേഷിക്കും; മന്ത്രി കെ മുരളീധരൻ

പൊതിച്ചോറിൽ കോംപ്രമൈസ് ഇല്ല; രാഷ്ട്രീയം ആശുപത്രിക്കകത്ത് വേണ്ട: എന്തുവില കൊടുത്തും തടയുമെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ
