ഹോം › കേരളം

എംജി സർവകലാശാലയിൽ ഗവേഷക വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറി; അധ്യാപകനെതിരെ പരാതി

By MJ Desk · 17 Dec 2024, 12:35 PM

എംജി സർവകലാശാലയിൽ സെമിനാറിനെത്തിയ ഗവേഷക വിദ്യാർഥിനിയോട് അധ്യാപകൻ അപമര്യാദയായി പെരുമാരിയെന്ന് പരാതി. സർവകലാശാല ഇന്റേണൽ കമ്മിറ്റിക്ക് വിദ്യാർഥിനി പരാതി കൈമാറി. അതേസമയം ഇടത് അധ്യാപക സംഘടന അംഗമായ അധ്യാപകനെ സംരക്ഷിക്കുന്ന നിലപാടാണ് സർവകലാശാല സ്വീകരിക്കുന്നതെന്ന് കെ എസ് യു ആരോപിച്ചു കുടിയേറ്റ വിഷയവുമായി ബന്ധപ്പെട്ട് കഴിഞ്ഞാഴ്ച എംഡി സർവകലാശാല സ്‌കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് രണ്ട് ദിവസത്തെ സെമിനാർ സംഘടിപ്പിച്ചിരുന്നു. രാജ്യത്തെ വിവിധ യൂണിവേഴ്‌സിറ്റികളിൽ നിന്ന് വിദ്യാർഥികൾ സെമിനാറിൽ പങ്കെടുത്തു. സെമിനാറിനെത്തിയ ഇതര സംസ്ഥാനത്ത് നിന്നുള്ള വിദ്യാർഥിനിയാണ് പരാതി നൽകിയത്. സ്‌കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷനൻസിലെ അധ്യാപകനെതിരെയാണ് പരാതി. സെമിനാറിന്റെ ഭാഗമായി വിദ്യാർഥിനി എറണാകുളത്ത് കുടിയേറ്റ തൊഴിലാളി ക്യാമ്പുകൾ സന്ദർശിക്കാൻ പോയിരുന്നു. ഇതിനിടെ അധ്യാപകൻ അപമര്യാദയായി പെരുമാറിയെന്നാണ് പരാതിയിൽ പറയുന്നത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#mg university

ബന്ധപ്പെട്ട വാർത്തകൾ

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിവളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
പൂർണ്ണ പേജ് കാണുക ›