{"vars":{"id": "89527:4990"}}

മലപ്പുറം വളാഞ്ചേരിയിൽ പോക്‌സോ കേസിൽ റിട്ട. അധ്യാപകൻ അറസ്റ്റിൽ

 
മലപ്പുറം വളാഞ്ചേരിയിൽ പോക്‌സോ കേസിൽ റിട്ട. അധ്യാപകൻ അറസ്റ്റിൽ. മാവണ്ടിയൂർ സ്വദേശി പുതുക്കുടി അബൂബക്കർ മാസ്റ്റർ(62) ആണ് അറസ്റ്റിലായത്. ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് വിദ്യാർഥി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വളാഞ്ചേരി പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. പീഡനം വർഷങ്ങളായി തുടരുകയായിരുന്നു. പീഡന ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇയാൾ വർഷങ്ങളോളം കുട്ടിയെ പീഡിപ്പിച്ചിരുന്നത്.