ഹോം › കേരളം

ആചാരത്തിന്റെ ഭാഗമായി ലഭിച്ച കാഞ്ഞിരക്കായ കഴിച്ചു; പാലക്കാട് യുവാവിന് ദാരുണാന്ത്യം

By MJ Desk · 23 Jan 2025, 12:20 PM

പാലക്കാട് പരുതൂർ കുളമുക്കിൽ ആചാരമായ തുള്ളലിനിടെ കാഞ്ഞിരത്തിന്റെ കായ കഴിച്ച യുവാവ് മരിച്ചു. കുളമുക്ക് സ്വദേശി ഷൈജുവാണ്(43) മരിച്ചത്. കായ കഴിച്ചാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. അഞ്ഞൂറിലേറെ കുടുംബാംഗങ്ങൾ ഒത്തുചേർന്നാണ് വർഷം തോറും ആചാരങ്ങൾ നടത്താറുള്ളത്. വെളിച്ചപ്പാടായി തുള്ളിയ ഷൈജു ആചാരത്തിന്റെ ഭാഗമായി ലഭിച്ച പഴങ്ങൾക്ക് ഒപ്പമുണ്ടായിരുന്ന കാഞ്ഞിരക്കായ കഴിക്കുകയായിരുന്നു. വീട്ടിലേക്ക് പോയി കുളിച്ചതിന് ശേഷം അസ്വസ്ഥത തോന്നിയ ഷൈജുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സാധാരണ കാഞ്ഞിരക്കായ കടിച്ച ശേഷം തുപ്പുകയാണ് പതിവ്. എന്നാൽ ഷൈജു ഇത് കഴിച്ചതാണ് മരണത്തിന് കാരണമായത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യംനിലപാടിലുറച്ച് എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ; ഇന്ന് പ്രതിഷേധം ശക്തമാകുംആംബുലൻസ് സർവീസിന്‍റെ മറവിൽ കഞ്ചാവ് വിൽപ്പന; തിരുവനന്തപുരത്ത് 23കാരൻ പിടിയിൽമില്‍മ നെയ്യ് വാങ്ങുന്നതില്‍ വിജിലന്‍സ് ഇന്നോ നാളെയോ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മറുപടി നല്‍കുംകൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിവളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി
പൂർണ്ണ പേജ് കാണുക ›