ഹോം › കേരളം

16 കോടിയുടെ റോൾസ് റോയ്‌സ് രാജ്യത്ത് ആദ്യമായി കേരളത്തിൽ; റോഡ് നികുതിയടച്ചത് 2.69 കോടി രൂപ

By MJ Desk · 06 Jun 2025, 12:15 PM

16 കോടി രൂപ വില വരുന്ന കാർ രാജ്യത്ത് ആദ്യമായി കേരളത്തിൽ. റോൾസ് റോയ്‌സ് ബ്ലാക്ക് ബാഡ്ജ് ഗോസ്റ്റ് സിരീസിലെ കാറാണ് കേരളത്തിൽ എത്തിയത്. ലിറ്റ്മസ് 7 സിസ്റ്റംസ് കൺസൾട്ടിംഗ് ഉടമ വേണു ഗോപാലകൃഷ്ണനാണ് കാറിന്റെ ഉടമ. കാറിന് റോഡ് നികുതിയായി അടച്ചത് 2.69 കോടി രൂപയാണ് വേണു ഗോപാകൃഷ്ണനാണ് രാജ്യത്ത് ആദ്യമായി ഈ കാർ വാങ്ങിയത്. കാറിന് ഇഷ്ടനമ്പർ ലഭിക്കാനായി കാത്തിരിക്കുകയാണ് അദ്ദേഹം. ശക്തമായ എഞ്ചിനും പരിഷ്‌കരിച്ച സവിശേഷതകളുമായാണ് റോൾസ് റോയ്‌സ് ഈ സീരിസ് ഇറക്കിയത് 600 ബിഎച്ച്പി കരുത്തും 900എൻഎം ടോർക്കും 6.8 ലിറ്റർ വി12 ടർബോ ചാർജ്ഡ് എൻജിനുമാണ് പ്രധാന സവിശേഷത. എട്ട് സ്പീപ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുണ്ട്. 6.33 കിലോമീറ്ററാണ് കാറിന്റെ മൈലേജ്‌

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

അഞ്ച് വർഷത്തിന് ശേഷം മുഖ്യമന്ത്രി വി.ഡി. സതീശൻ പെരുന്നയിലേക്ക്; മന്നം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുംസ്വർണവില ഇന്ന് (13 നവംബർ 2026): പവന് ₹960 കുറഞ്ഞു; ഒരു പവന് ₹1,01,560എല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചുഎല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചുതലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി 250 പവൻ കവർന്നുസ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520
പൂർണ്ണ പേജ് കാണുക ›