ഹോം › കേരളം

വേടനെതിരായ ആർഎസ്എസ് നേതാവിന്റെ പരാമർശം; ശുദ്ധ വിവരക്കേടെന്ന് എംവി ഗോവിന്ദൻ

By MJ Desk · 16 May 2025, 05:20 PM

റാപ്പർ വേടനെതിരെ ആർഎസ്എസ് നേതാവ് എൻ ആർ മധു നടത്തിയ പരാമർശത്തെ രൂക്ഷമായി വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കല ആഭാസമെന്ന് പറഞ്ഞത് ശുദ്ധവിവരക്കേടാണ്. എൻആർ മധുവിന്റെ പരാമർശം അങ്ങേയറ്റം അപലപനീയമാണ്. സംഘ്പരിവാർ പുലർത്തി വരുന്ന ന്യൂനപക്ഷ ദളിത് വിരോധത്തിന്റെ ഭാഗമാണ് വിമർശനങ്ങളെന്നും എംവി ഗോവിന്ദൻ പറഞ്ഞു വേടന്റെ പാട്ടുകൾ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നവയാണെന്നായിരുന്നു ആർ എസ് എസ് നേതാവിന്റെ പ്രസംഗം. വളർന്നുവരുന്ന തലമുറയിലേക്ക് വിഷം കുത്തിവെക്കുന്ന കലാഭാസമാണിത്. വേടന്റെ പിന്നിൽ രാജ്യത്തിന്റെ വിഘടനം സ്വപ്‌നം കാണുന്ന സ്‌പോൺസർമാരുണ്ടെന്നും എൻ ആർ മധു പറഞ്ഞു വഞ്ചിയൂരിൽ യുവ അഭിഭാഷക ശ്യാമിലിയെ സീനിയർ അഭിഭാഷകനായ ബെയ്‌ലിൻ ദാസ് മർദിച്ച സംഭവത്തിൽ, പ്രതിക്ക് ഇടതുപക്ഷ ബന്ധമമുണ്ടെന്ന് പ്രചരിപ്പിക്കാൻ ശ്രമിക്കുന്നുവെന്നും എംവി ഗോവിന്ദൻ പറഞ്ഞു. നീചമായ നിലപാടാണിത്. ബെയ്‌ലിൻ ദാസ് ഇടതുപക്ഷക്കാരൻ അല്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

സ്വർണവില ഇന്ന് (13 നവംബർ 2026): പവന് ₹960 കുറഞ്ഞു; ഒരു പവന് ₹1,01,560എല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചുഎല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചുതലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി 250 പവൻ കവർന്നുസ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽ
പൂർണ്ണ പേജ് കാണുക ›