ഹോം › കേരളം

​’അതിമനോഹരം’: ശബരിമല സന്നിധാനത്തെ ഷൂട്ടിംഗിന് വിലക്ക്; പമ്പയിൽ ചിത്രീകരിക്കാൻ വനംവകുപ്പിന്റെ അനുമതി

By Metro Desk · 17 Aug 2026, 01:14 PM

മോഹൻലാലിനെ (Mohanlal) നായകനാക്കി തരുൺ മൂർത്തി (Tharun Moorthy) സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ‘അതിമനോഹര’ത്തിന്റെ ശബരിമല സന്നിധാനത്തെ ചിത്രീകരണത്തിന് വിലക്ക്. സന്നിധാനത്ത് ഷൂട്ടിംഗ് നടത്താൻ അനുമതി നൽകാനാവില്ലെന്ന് വനംവകുപ്പ് വ്യക്തമാക്കി. മുൻകാല ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് വനംവകുപ്പിന്റെ ഈ നടപടി. ക്ഷേത്രം ഉൾപ്പെടുന്ന പ്രദേശം പെരിയാർ കടുവ സങ്കേതത്തിന്റെ (Periyar Tiger Reserve) പരിധിയിൽ വരുന്നതിനാലാണ് സന്നിധാനത്ത് ചിത്രീകരണത്തിന് തടസ്സം നേരിട്ടത്.

​അതേസമയം, പമ്പ വരെയുള്ള ഭാഗങ്ങളിൽ സിനിമ ചിത്രീകരിക്കുന്നതിന് റാന്നി ഫോറസ്റ്റ് ഡിവിഷൻ അനുമതി നൽകിയിട്ടുണ്ട്.

​നേരത്തെ, കർശന ഉപാധികളോടെ സന്നിധാനത്തും പമ്പയിലും ഷൂട്ടിംഗ് നടത്തുന്നതിനായി തിരുവിതാംകൂർ ദേവസ്വം ബോർഡ് അണിയറപ്രവർത്തകർക്ക് അനുമതി നൽകിയിരുന്നു. എന്നാൽ വനംവകുപ്പിൽ നിന്നുള്ള അനുമതി കൂടി ലഭിച്ചാൽ മാത്രമേ ഷൂട്ടിംഗ് സാധ്യമാകൂ എന്നതുകൊണ്ട്, സന്നിധാനത്തെ ഷൂട്ടിംഗ് നിലവിൽ പ്രതിസന്ധിയിലായിരിക്കുകയാണ്.

​പോലീസ് ഉദ്യോഗസ്ഥനായ ‘ലൗലജൻ’ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മീര ജാസ്മിൻ നായികയാകുന്ന ചിത്രം നിർമ്മിക്കുന്നത് ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിലാണ്. 

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›