സ്‌കൂളുകളുടെ സമയമാറ്റം: ലീഗിനെയും കോൺഗ്രസിനെയും വിമർശിച്ച് സമസ്ത; മുഖ്യമന്ത്രിയിൽ വിശ്വാസം
Jun 14, 2025, 14:46 IST
സംസ്ഥാനത്തെ സ്‌കൂളുകളുടെ പ്രവർത്തന സമയമാറ്റവുമായി കോൺഗ്രസിനെയും മുസ്ലിം ലീഗിനെയും വിമർശിച്ച് സമസ്ത. ന്യൂനപക്ഷ അവകാശ സംരക്ഷണ വിഷയത്തിൽ പ്രതിപക്ഷപാർട്ടികളുടെ നിലപാട് അവസരവാദപരമെന്നാണ് വിമർശനം. പ്രതിപക്ഷ പാർട്ടികളുടെ മൗനത്തിന്റെ അർഥമെന്താണ്. സമയമാറ്റത്തെ അനുകൂലിക്കുന്നു എന്നാണെങ്കിൽ അത് വിശദീകരിക്കണമെന്നും സമസ്ത നേതൃത്വം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയിലും വിദ്യാഭ്യാസ മന്ത്രിയിലും വിശ്വാസമുണ്ട്. കോടതിയെ ബോധ്യപ്പെടുത്തി സർക്കാർ സമയമാറ്റത്തിൽ അനുകൂല നിലപാട് കൊണ്ടുവരണം സമസ്ത മുഖപത്രമായ സുപ്രഭാതത്തിലെ മുഖപ്രസംഗത്തിലാണ് ഇക്കാര്യം പറയുന്നത്. അതേസമയം സമസ്തയുടെ വിമർശനം ചർച്ച ചെയ്യുമെന്ന് കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചു.