{"vars":{"id": "89527:4990"}}

കലൂരിൽ നടിക്ക് നേരെ ലൈംഗികാതിക്രമം; ഐടി ജീവനക്കാരനായ യുവാവ് അറസ്റ്റിൽ
 

 

കൊച്ചി കലൂരിൽ നടിക്ക് നേരെ ലൈംഗികാതിക്രമം. കലൂർ സ്റ്റേഡിയത്തിന് സമീപത്താണ് സംഭവം. നടിയെ പിന്തുടർന്നെത്തി ശരീരത്തിൽ കയറി പിടിക്കുകയായിരുന്നു. സംഭവത്തിൽ കതൃക്കടവ് സ്വദേശിയും ഐടി ജീവനക്കാരുമായ വിപിൻ റോയിയെ അറസ്റ്റ് ചെയ്തു

വ്യാഴാഴ്ചയാണ് സംഭവം നടന്നത്. പ്രതി സമൂഹ മാധ്യമങ്ങളിൽ നടിയെ ഫോളോ ചെയ്യുകയും നിരന്തരം സന്ദേശങ്ങൾ അയക്കുകയും ചെയ്തിരുന്നു. ശല്യമായതിനെ തുടർന്ന് നടി ഇയാളെ ബ്ലോക്ക് ചെയ്യുകയും ചെയ്തു. 

പിന്നാലെയാണ് പുറത്തുവെച്ച് കണ്ടപ്പോൾ നടിയെ കയറിപ്പിടിച്ചത്. ആരാധകനെന്ന നിലയിലാണ് ഇയാൾ സമൂഹ മാധ്യമങ്ങളിൽ സന്ദേശങ്ങൾ അയച്ചിരുന്നത്.