ബസിൽ വെച്ച് സ്‌കൂൾ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം; അന്യസംസ്ഥാന തൊഴിലാളി പിടിയിൽ
Jun 14, 2025, 14:50 IST
കോഴിക്കോട് നഗരത്തിൽ ബസിൽ വെച്ച് സ്‌കൂൾ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം. സംഭവത്തിൽ പ്രതി പിടിയിലായി. അന്യസംസ്ഥാന തൊഴിലാളിയാണ് പിടിയിലായത്. ബിഹാർ സ്വദേശി വാജിർ അൻസാരിയാണ് പ്രതി. സ്‌കൂളിൽ പോകുന്നതിനിടെ പെൺകുട്ടിയെ ഇയാൾ ബസിൽ വെച്ച് ഉപദ്രവിക്കുകയായിരുന്നു. വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം.