{"vars":{"id": "89527:4990"}}

പാലക്കാട്ടെ നഗരസഭാ കൗൺസിലറും കോൺഗ്രസ് നേതാവുമായ പ്രശോഭ് സി വത്സനെതിരെ ലൈംഗികപീഡന പരാതി
 

 

പാലക്കാട് നഗരസഭാ കൗൺസിലർ പ്രശോഭ് സി വത്സനെതിരെ ലൈംഗിക പീഡന പരാതി. ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം പീഡിപ്പിച്ചെന്ന് ദളിത് യുവതിയാണ് പരാതി നൽകിയത്. പാലക്കാട് നഗരസഭ 24ാം വാർഡ് കൗൺസിലറാണ് പ്രശോഭ്

പാലക്കാട് സ്വദേശിനിയായ യുവതിയാണ് പരാതി നൽകിയത്. ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ടു. പിന്നീട് യുവതിയുടെ വീട്ടിലേക്ക് പ്രശോഭെത്തി. ഇവിടെ വെച്ച് പീഡിപ്പിച്ചു. പിന്നീട് പട്ടാമ്പിയിലെ ഒരു വ്യാപാര സ്ഥാപനത്തിൽ ജോലി നൽകാമെന്ന് പറഞ്ഞ് കാറിൽ കയറ്റിക്കൊണ്ടു പോയി കാറിൽ വെച്ചും പീഡനത്തിന് ഇരയാക്കി

പാലക്കാട് ജില്ലാ ആശുപത്രിക്ക് സമീപത്ത് വെച്ചും പീഡനമുണ്ടായി. പാലക്കാട്ടെ ഒരു ഹോട്ടലിലേക്ക് ഭീഷണിപ്പെടുത്തി വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചു. ഈ സമയത്ത് ഫോണിൽ ദൃശ്യങ്ങൾ പകർത്തിയെന്നും യുവതി പറഞ്ഞു. അതേസമയം പരാതി വന്നതിന് പിന്നാലെ പ്രശോഭ് ഒളിവിൽ പോയതായാണ് വിവരം