ഹോം › കേരളം

പള്ളി പെരുന്നാളിൽ അയ്യപ്പഭക്തിഗാനം പാടുന്നത് വിലക്കി; എതിർത്തയാളെ നാട്ടുകാർ പുറത്താക്കി: അഞ്ച് പാട്ടുകൾ പാടിച്ച് വികാരി

By Metro Journal Team · 24 Nov 2026, 01:36 PM

പള്ളിപ്പെരുന്നാൾ ആഘോഷത്തിന്‍റെ ഭാഗമായി നടത്തിയ ഗാനമേളയിൽ അയ്യപ്പ ഭക്തിഗാനം പാടിയതിനെ എതിർത്തയാളെ പുറത്താക്കി നാട്ടുകാർ. കോട്ടയം കിഴപറയാർ പള്ളിയിലാണ് സംഭവം.

പള്ളിക്കെട്ട് ശബരിമലയ്ക്ക് എന്ന് ഗാനം പാടിക്കൊണ്ടിരിക്കെ വെള്ള മുണ്ടും ഷർട്ടുമിട്ട ഒരാൾ വേദിയിലേക്ക് കയറി വന്ന് ഗായകനെ തടഞ്ഞ് ക്രിസ്ത്യൻ ഗാനം മാത്രം പാടിയാൽ മതിയെന്ന് അറിയിക്കുകയായിരുന്നു. എന്നാൽ പിന്നാലെ തന്നെ നാട്ടുകാരും പള്ളിക്കമ്മിറ്റിയും ചേർന്ന് ഇയാളെ വേദിയിൽ നിന്ന് തന്നെ പുറത്താക്കി.

പാട്ട് നിർത്താൻ പറഞ്ഞതോടെ വേദിയിൽ നിന്ന് കൂവലുകളും പള്ളിക്കെട്ട് പാടാനുള്ള നിർ‌ദേശങ്ങളും ഉയർന്നു. ഇയാളെ പുറത്താക്കിയതിനു പിന്നാലെ പള്ളി വികാരിയുടെ നിർദേശ പ്രകാരം പള്ളിക്കെട്ട് എന്ന അയ്യപ്പ ഭക്തിഗാനം തുടരുകയും രണ്ട് പാട്ടിന് പകരം അഞ്ച് അയ്യപ്പ ഭക്തിഗാനങ്ങൾ പാടിപ്പിക്കുകയും ചെയ്തു.

ഇതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അരുൺ കൃഷ്ണ എന്നയാളുടെ അക്കൗണ്ടിലൂടെയാണ് വീഡിയോ പുറത്തുവന്നത്. വീഡിയോ വൈറലായതിനു പിന്നാലെ ആ നാട്ടുകാർക്കും പള്ളി വികാരിക്കും അഭിനന്ദന പ്രവാഹമാണ്. കേരളത്തിന്‍റെ യഥാർഥ മുഖമിതാണെന്നാണ് കമന്‍റുകൾ.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#facebook#sabarimala#കോട്ടയം#ക്രിസ്ത്യൻ#ശബരിമല

ബന്ധപ്പെട്ട വാർത്തകൾ

കേരളത്തിൽ മികച്ച ഭരണം; മുഖ്യമന്ത്രിയെ പ്രശംസിച്ച് ശശി തരൂർ എംപി: ‘ഞാൻ യു ഗ്രൂപ്പിൽ’വ്യാജ ഫേസ് ക്രീം വിൽപ്പന: കസ്റ്റമർ കെയർ നമ്പർ കാസർകോട്; ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും വിൽപ്പന നിർബാധംഞാൻ എഫ് ടു ക്രീം ഉപയോഗിക്കാൻ കാരണക്കാർ നിങ്ങൾ; യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നുനാല് ഗർഭമുണ്ടാക്കി വീട്ടിലിരിക്കുന്ന ശിഷ്യൻ ആശാനുവേണ്ടി പണിയെടുക്കുന്നു; കടുത്ത വിമർശനവുമായി രാജ്മോഹൻ ഉണ്ണിത്താൻഎല്ലാ പണിയും ഒപ്പിച്ചിട്ട് ഒന്നുമറിയാത്ത പോലെ കളി കാണുന്നു; ചെന്നിത്തലക്കെതിരെ രൂക്ഷവിമർശനവുമായി അമൽ ഉണ്ണിത്താൻനേതാക്കൾക്കെതിരായ സൈബർ ആക്രമണം; പ്രതിരോധം തീർക്കാൻ കെ.സി. വേണുഗോപാൽ പക്ഷം
പൂർണ്ണ പേജ് കാണുക ›