ഹോം › കേരളം

ശ്രീശാന്തിന് വലിയ ആശ്വാസം; മൂന്ന് വർഷത്തെ വിലക്ക് പിൻവലിച്ച് കെ.സി.എ

By Metro Desk · 01 Jul 2026, 03:12 PM

തിരുവനന്തപുരം: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന് കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ) ഏർപ്പെടുത്തിയിരുന്ന മൂന്ന് വർഷത്തെ വിലക്ക് പിൻവലിച്ചു. സംഘടനയ്‌ക്കെതിരെ നടത്തിയ വിവാദ പരാമർശങ്ങളിൽ ശ്രീശാന്ത് ഔദ്യോഗികമായി സമർപ്പിച്ച നിരുപാധികമായ മാപ്പപേക്ഷ സ്വീകരിച്ചാണ് കെ.സി.എയുടെ ഈ നിർണായക തീരുമാനം. ഇന്ന് (ജൂലൈ 1, 2026) ചേർന്ന കെ.സി.എ സ്‌പെഷ്യൽ ജനറൽ ബോഡി യോഗത്തിലാണ് വിലക്ക് ഐകകണ്ഠ്യേന നീക്കാൻ തീരുമാനിച്ചത്.

​ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസണെ ഉൾപ്പെടുത്താത്തതുമായി ബന്ധപ്പെട്ട് ദൃശ്യ-സാമൂഹിക മാധ്യമങ്ങളിലൂടെ ശ്രീശാന്ത് കെ.സി.എ നേതൃത്വത്തിനെതിരെ കടുത്ത ഭാഷയിൽ രംഗത്തുവന്നിരുന്നു. ഇത് സംഘടനയെ അപകീർത്തിപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ കേരള ക്രിക്കറ്റ് ലീഗ് (കെ.സി.എൽ) സീസണിന് തൊട്ടുമുമ്പ് കെ.സി.എ താരത്തിന് മൂന്ന് വർഷത്തെ വിലക്കേർപ്പെടുത്തിയത്.

​ഈ നടപടിക്കെതിരെ ശ്രീശാന്ത് തിരുവനന്തപുരം മുൻസിഫ് കോടതിയെ സമീപിച്ചെങ്കിലും കോടതി ഹർജി തള്ളിയിരുന്നു. ഇതിനുശേഷമാണ് താരം അസോസിയേഷന് ഔദ്യോഗികമായി മാപ്പപേക്ഷ നൽകിയത്.

​ശ്രീശാന്തിന്റെ ഖേദപ്രകടനം കണക്കിലെടുത്ത് വിലക്ക് നീക്കിയെങ്കിലും, ഭാവിയിൽ ഇത്തരം അച്ചടക്കലംഘനങ്ങൾ ആവർത്തിച്ചാൽ കടുത്ത നടപടി നേരിടേണ്ടിവരുമെന്ന് കെ.സി.എ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിലക്ക് പിൻവലിക്കപ്പെട്ടതോടെ കേരള ക്രിക്കറ്റ് ലീഗ് സീസൺ 3-ൽ ‘ഏരീസ് കൊല്ലം സെയിലേഴ്സ്’ ഫ്രാഞ്ചൈസിയുടെ സഹഉടമയായി തുടരാൻ ശ്രീശാന്തിന് സാധിക്കും.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›