ഹോം › കേരളം

സുരേഷ് ഗോപിയുടെ കുടുംബ വീട്ടിൽ നിന്ന് പാത്രങ്ങളും ഇരുമ്പും മോഷ്ടിച്ചു; രണ്ട് പേർ പിടിയിൽ

By MJ Desk · 11 Dec 2024, 11:37 AM

കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ കുടുംബ വീട്ടിലെ ഷെഡിൽ നിന്നും പഴയ പാത്രങ്ങളും പഴയ ഇരുമ്പും മോഷ്ടിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. വാളത്തുംഗൽ സ്വദേശി അരുൺ, ചകിരിക്കട സ്വദേശി ഷംനാദ് എന്നിവരെയാണ് ഇരവിപുരം പോലീസ് അറസ്റ്റ് ചെയ്തത്. സുരേഷ് ഗോപിയുടെ കൊല്ലം മാടൻനടയിലുള്ള കുടുംബവീട്ടിലാണ് ചൊവ്വാഴ്ച മോഷണം നടന്നത് ഇവിടെ സ്ഥിരമായി ആൾ താമസമില്ല. സുരേഷ് ഗോപിയുടെ സഹോദരപുത്രൻ ആഴ്ചയിൽ ഒരിക്കൽ വന്നുപോകാറാണ് പതിവ്. ഇന്നലെ വൈകിട്ട് വീട്ടിലെത്തിയപ്പോൾ ഷെഡിൽ സൂക്ഷിച്ചിരുന്ന സാധനങ്ങൾ കെട്ടുകളാക്കി വെച്ചത് ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് സിസിടിവി ദൃശ്യം പരിശോധിച്ചപ്പോഴാണ് രണ്ട് യുവാക്കൾ പരിസരത്ത് ഏറെ നേരം നിൽക്കുന്നതായി കണ്ടത് ഇവർ നേരത്തെയും വീട്ടുപരിസരത്ത് വന്നുപോയതായി പറയുന്നു. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാക്കൾ പിടിയിലായത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#robbery in sureshgopi house

ബന്ധപ്പെട്ട വാർത്തകൾ

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിവളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
പൂർണ്ണ പേജ് കാണുക ›