ഹോം › കേരളം

അന്തർസംസ്ഥാന മോഷണക്കേസുകളിലെ പ്രതിയായ തമിഴ്‌നാട് സ്വദേശി കോഴിക്കോട് പിടിയിൽ

By MJ Desk · 25 Feb 2025, 05:13 PM

അന്തർ സംസ്ഥാന മോഷണക്കേസുകളിലെ പ്രതിയായ തമിഴ്‌നാട് സ്വദേശി കോഴിക്കോട് ചേവായൂരിൽ പിടിയിൽ. നീലഗിരി സ്വദേശി മേലത്ത് വീട്ടിൽ അബ്ദുൽ കബീറാണ് പിടിയിലായത്. ഫെബ്രുവരി 10ന് മലാപറമ്പ് മോട്ടോ വലിയപറമ്പത്ത് വിമലേഷിന്റെ വീടിന്റെ പൂട്ട് പൊളിച്ച് ഇയാൾ മോഷണത്തിന് ശ്രമിച്ചിരുന്നു. ഈ സംഭവത്തിൽ പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് പ്രതിയെ ചേവായൂർ പോലീസ് പിടികൂടിയത്. താമരശ്ശേരി, കൽപ്പറ്റ, കോട്ടയ്ക്കൽ കണ്ണൂർ ടൗൺ, മലപ്പുറം, ഫറോക്ക് തുടങ്ങിയ സ്‌റ്റേഷനുകളിലായി നിരവധി മോഷണക്കേസുകൾ ഇയാൾക്കെതിരെയുണ്ട്. വീടിന്റെ പൂട്ട് പൊളിച്ച് മോഷണം നടത്തുന്നതാണ് കബീറിന്റെ രീതി

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധിസർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തിഅടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യം
പൂർണ്ണ പേജ് കാണുക ›