ഹോം › കേരളം

പിണറായിസത്തിനെതിരായ പോരാട്ടത്തിന് പിന്തുണ നൽകിയ പൊതുസമൂഹത്തിന് നന്ദി: പി വി അൻവർ

By MJ Desk · 13 Jan 2025, 10:37 AM

പിണറായിസത്തിനെതിരായ തന്റെ പോരാട്ടത്തിന് പിന്തുണ നൽകിയവർക്ക് നന്ദി അറിയിച്ച് പിവി അൻവർ. എംഎൽഎ സ്ഥാനം രാജിവെച്ചതിന് പിന്നാലെ തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അൻവർ. രാജി സ്പീക്കർക്ക് സമർപ്പിച്ചു. കേരളത്തിലെ ജനങ്ങൾക്കും കഴിഞ്ഞ അഞ്ച് മാസമായി പിണറായി സർക്കാരിനെതിരെ, പിണറായിസത്തിനെതിരെ നടത്തിയ പോരാട്ടത്തിൽ പിന്തുണ നൽകിയ പൊതുസമൂഹത്തിനും നന്ദിയെന്നും ്അൻവർ പറഞ്ഞു 2016ലും 2021ലും നിലമ്പൂരിൽ വോട്ട് ചെയ്ത് വിജയിപ്പിച്ച ജനങ്ങൾക്ക് നന്ദി. നിയമസഭയിൽ ആദ്യമായി എത്തിച്ചേരാൻ പിന്തുണ നൽകിയ എൽഡിഎഫിന്റെ പ്രവർത്തകർക്കും നന്ദി. കഴിഞ്ഞ 11ാം തീയതി തന്നെ സ്പീക്കർക്ക് ഇ മെയിൽ വഴി രാജി അയച്ചു. സ്വന്തം കൈപ്പടയിൽ എഴുതി ഒപ്പിട്ട് രാജി സമർപ്പിക്കണമെന്ന് ആക്ടിൽ പറയുന്നുണ്ട്. ഇന്ന് നേരിട്ട് രാജി സമർപ്പിച്ചു രാജി സ്വീകരിക്കേണ്ട ഉത്തരവാദിത്തം സ്പീക്കർക്കുണ്ട്. രാജിവെക്കുക എന്ന ഉദ്ദേശത്തോടെയല്ല കൊൽക്കത്തയിലേക്ക് പോയത്. ടിഎംസി നേതാക്കളോട് സംസാരിക്കുകയും വീഡിയോ കോൺഫറൻസ് വഴി മമത ബാനർജിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തുവെന്നും അൻവർ പറഞ്ഞു

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

നിലപാടിലുറച്ച് എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ; ഇന്ന് പ്രതിഷേധം ശക്തമാകുംആംബുലൻസ് സർവീസിന്‍റെ മറവിൽ കഞ്ചാവ് വിൽപ്പന; തിരുവനന്തപുരത്ത് 23കാരൻ പിടിയിൽമില്‍മ നെയ്യ് വാങ്ങുന്നതില്‍ വിജിലന്‍സ് ഇന്നോ നാളെയോ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മറുപടി നല്‍കുംകൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിവളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി
പൂർണ്ണ പേജ് കാണുക ›