75 ലക്ഷം രൂപയുമായി ബസ് ഇറങ്ങി, പിന്നാലെ അക്രമി സംഘം പണം കവർന്നു; സംഭവം തൃശ്ശൂരിൽ
Oct 25, 2025, 10:22 IST
തൃശ്ശൂർ മണ്ണുത്തി ബൈപ്പാസ് ജംഗ്ഷന് സമീപം കാറിലെത്തിയ സംഘം ചായക്കടയിൽ ഇരിക്കുകയായിരുന്ന ആളിൽ നിന്ന് 75 ലക്ഷം രൂപ തട്ടിയെടുത്തു. എടപ്പാൾ സ്വദേശി മുബാറകിന്റെ പണമടങ്ങിയ ബാഗാണ് തട്ടിയെടുത്ത്. ഇന്ന് പുലർച്ചെ നാലരയോടെയാണ് സംഭവം
ബംഗളൂരുവിൽ നിന്നുള്ള സ്വകാര്യ ബസിലാണ് മുബാറക് മണ്ണൂത്തിലെത്തിയത്. ബസ് ഇറങ്ങിയ ശേഷം സമീപത്തെ ചായക്കടയിലേക്ക് കയറി. ഈ സമയം കാറിലെത്തിയ അഞ്ചംഗ സംഘം മുബാറകിനെ ആക്രമിച്ച് പണമടങ്ങിയ ബാഗുമായി കടന്നു കളയുകയായിരുന്നു
കാർ വിറ്റുകിട്ടിയ പണമാണ് ബാഗിലുണ്ടായിരുന്നതെന്നാണ് മുബാറകിന്റെ മൊഴി. അക്രമി സംഘം എത്തിയ കാറിന്റെ മുൻഭാഗത്തും പിൻഭാഗത്തും രേഖപ്പെടുത്തിയ നമ്പറുകൾ വ്യത്യസ്തമാണെന്നും മൊഴി നൽകിയിട്ടുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു.