ഹോം › കേരളം

മുഖ്യമന്ത്രിയുടെ കണ്ണൂർ പ്രസംഗം സത്യപ്രതിജ്ഞാ ലംഘനം; ഗവർണർക്ക് പരാതി നൽകി ഹൈക്കോടതി അഭിഭാഷകൻ

By Metro Journal Team · 28 Nov 2026, 09:08 AM

മുഖ്യമന്ത്രി വി ഡി സതീശന്റെ കണ്ണൂർ പ്രസംഗത്തിനെതിരെ ഗവർണർക്ക് പരാതി. രാഷ്ട്രീയ പ്രതികാരത്തിനും അക്രമത്തിനും പ്രേരണ നൽകുന്ന പ്രസംഗം സത്യപ്രതിജ്ഞാ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. മുഖ്യമന്ത്രിക്കെതിരെ ഭരണഘടനാപരമായ നടപടികളും നിയമനടപടികളും സ്വീകരിക്കണമെന്നാണ് ആവശ്യം. ഹൈക്കോടതി അഭിഭാഷകൻ പി എം ഷമീർ ആണ് പരാതി നൽകിയത്.

നേരത്തെ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കേസെടുക്കണമെന്ന് എസ്എഫ്ഐ ആവശ്യപ്പെട്ടിരുന്നു. കണ്ണൂരിൽ നടന്ന യൂത്ത് കോൺഗ്രസ് പദയാത്രയിലെ പ്രസംഗത്തിലാണ് മുഖ്യമന്ത്രി കലാപാഹ്വാനം നടത്തിയത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെയുണ്ടായ മർദ്ദനങ്ങളെ ഓർമ്മിപ്പിച്ചുകൊണ്ട്, തങ്ങൾ ഒന്നും മറക്കില്ലെന്നും ചോരയ്ക്ക് പകരം ചോദിക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.

ടി.ഐ മധുസൂദനന്റെ പരാമർശത്തിന് പിന്നാലെ മുഖ്യമന്ത്രിയുടെ ചോരയ്ക്ക് പകരം ചോദിക്കുമെന്ന പരാമർശത്തിനെതിരെ സിപിഎം നേതാവ് കെ.കെ. രാഗേഷ് രംഗത്തെത്തിയിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#CM#congress#cpm#governor#കണ്ണൂർ#തിരുവനന്തപുരം

ബന്ധപ്പെട്ട വാർത്തകൾ

സ്വർണവില ഇന്ന് (28 നവംബർ 2026): പവന് ₹400 കുറഞ്ഞു; ഒരു പവന് ₹93,760മെസിയുടെ പേരിൽ തട്ടിപ്പ് ആരോപണം; സ്റ്റേഡിയം നവീകരണത്തിന് പത്തുകോടി ആവശ്യപ്പെട്ട് കത്ത്, അബ്ദുറഹ്മാനെതിരെ രേഖകൾ പുറത്ത്ശബരിമല വെർച്വൽ ക്യൂ ബുക്കിങ്ങിൽ വൻ തട്ടിപ്പ്; സ്ലോട്ടുകൾ കൂട്ടത്തോടെ ബുക്ക് ചെയ്ത് മറിച്ചുവിറ്റു: പിന്നിൽ അന്യസംസ്ഥാന ട്രാവൽ ഏജൻസികൾശ്രീറാം സാംബശിവ റാവുവിന്റെ അഴിമതി റിപ്പോർട്ട് ആരോപണം; ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റംബി.ജെ.പിയിൽ ശോഭാ സുരേന്ദ്രനടക്കം പലർക്കും പദവിയില്ല; പാർട്ടിയിൽ ചേർന്നതിൽ ദുഃഖമുണ്ടെന്ന് പദ്മിനി തോമസ്മയക്കുവെടിയിലും മയങ്ങിയില്ല, ദൗത്യസംഘത്തിന് നേരെ തിരിഞ്ഞ് ചക്കക്കൊമ്പൻ; ദൗത്യം താൽക്കാലികമായി നിർത്തിവച്ചു
പൂർണ്ണ പേജ് കാണുക ›