ഹോം › കേരളം

ശ്രീറാം സാംബശിവ റാവുവിന്റെ അഴിമതി റിപ്പോർട്ട് ആരോപണം; ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം

By Metro Journal Team · 28 Nov 2026, 08:44 AM

മുൻ എക്സൈസ് കമ്മിഷണർ സീറാം സാംബശിവ റാവു അഴിമതി ആരോപണം ഉന്നയിച്ച ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം. എറണാകുളം ജോയിന്‍റ് കമ്മിഷണർ വിനോദ് കുമാറിനെയും ആലപ്പുഴ ഡെപ്യൂട്ടി കമ്മിഷണർ കെ.ആർ. അജയിയെയുമാണ് സ്ഥലം മാറ്റിയത്.

വിനോദ് കുമാറിനെ വിമുക്തിയുടെ ചുമതലയിലേക്കാണ് മാറ്റിയത്. അജയ്‌യെ തിരുവനന്തപുരം ഡെപ്യൂട്ടി കമ്മീഷണറായാണ് നിയമിച്ചത്. സിറാം സാംബശിവ റാവു അഴിമതി ആരോപണം ഉന്നയിച്ച ഉദ്യോഗസ്ഥരാണ് വിനോദ് കുമാറും അജയ്‌യും.

വിമുക്തി ചുമതലയുണ്ടായിരുന്ന രാജേഷ് വി, എക്‌സൈസ് ഇന്‍റലിജന്‍സ് ആന്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ ജോയിന്‍റ് കമ്മിഷണറാകും. സുരേഷ് കെ.എസ്. കോഴിക്കോട് നോര്‍ത്ത് സോണ്‍ ജോയിന്‍റ് കമ്മീഷണറാവും.

പദവി ഒഴിയുന്നതിന് മുന്‍പ് മുന്‍ എക്‌സൈസ് കമ്മിഷണര്‍ സാംബശിവ റാവു സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഗുരുതരമായ കോഴ ആരോപണങ്ങൾ ഉന്നയിച്ചിരുന്നത്. എസ്. വിനോദ്, കെ.ആര്‍. അജയ് എന്നിവര്‍ ബാറുടമകളില്‍ നിന്ന് കോഴ വാങ്ങിയെന്നായിരുന്നു ആരോപണം. തുടർന്ന് വിജിലൻസ് അന്വേഷണത്തിന് എക്സൈസ് വകുപ്പ് ഉത്തരവിറക്കിയിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#ആരോപണം#ആലപ്പുഴ#എറണാകുളം#കോഴിക്കോട്#തിരുവനന്തപുരം#സാംബശിവ

ബന്ധപ്പെട്ട വാർത്തകൾ

സ്വർണവില ഇന്ന് (28 നവംബർ 2026): പവന് ₹400 കുറഞ്ഞു; ഒരു പവന് ₹93,760മെസിയുടെ പേരിൽ തട്ടിപ്പ് ആരോപണം; സ്റ്റേഡിയം നവീകരണത്തിന് പത്തുകോടി ആവശ്യപ്പെട്ട് കത്ത്, അബ്ദുറഹ്മാനെതിരെ രേഖകൾ പുറത്ത്മയക്കുവെടിയിലും മയങ്ങിയില്ല, ദൗത്യസംഘത്തിന് നേരെ തിരിഞ്ഞ് ചക്കക്കൊമ്പൻ; ദൗത്യം താൽക്കാലികമായി നിർത്തിവച്ചുനിയമവിരുദ്ധമായ ഫോൺ ചോർത്തലിനെ മുഖ്യമന്ത്രി നിസാരവത്കരിക്കുന്നു; പ്രതിപക്ഷ നേതാവ് പിണറായി വിജയൻക്രൂരമർദനത്തിൽ മരിച്ചെന്ന് കരുതി; സ്വർണവും പണവുമായി മോഷ്ടാക്കൾ കടന്നു, സംഘത്തിലെ ഒരാൾക്ക് മലയാളവും അറിയാം; ഭീതിയൊഴിയാതെ കുഞ്ഞമ്മവല്ലാർപാടം സമരം: രണ്ടായിരത്തോളം കണ്ടെയ്നറുകൾ കെട്ടിക്കിടന്നു; ഇറക്കുമതിക്കാർക്ക് 15 കോടിയിലേറെ രൂപയുടെ നഷ്ടം
പൂർണ്ണ പേജ് കാണുക ›