അൻവറുമായുള്ള ചർച്ചകളുടെ വാതിലടച്ചത് ലീഗ് നേതാക്കളുടെ അടക്കം തീരുമാനത്തിന് പിന്നാലെ: സതീശൻ
Jun 3, 2025, 14:43 IST
മത്സരിക്കാനാണെങ്കിൽ പിവി അൻവർ എന്തിന് രാജിവെച്ചു എന്ന് പ്രതിപക്ഷന നേതാവ് വിഡി സതീശൻ. ജനങ്ങളെ പരിഹസിക്കുകയല്ലേ അൻവർ ചെയ്യുന്നത്. അൻവറുമായുള്ള രാഷ്ട്രീയ ചർച്ചകളുടെ വാതിലടച്ചത് ലീഗിന്റെ നേതാക്കളുടെ അടക്കം കൂട്ടായ തീരുമാനത്തിന് പിന്നാലെയാണ്. ലീഗ്-കോൺഗ്രസ് ബന്ധം സുദൃഢമാണ്. പാണക്കാട് കുടുംബം തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുത്തിട്ടില്ലെന്നത് വ്യാജമാണ്. മുന്നണി നേതാക്കളുമായി എല്ലാം ചർച്ച ചെയ്തിട്ടാണ് തീരുമാനമെടുക്കുന്നതെന്നും സതീശൻ പറഞ്ഞു. സർക്കാരിന്റെ അവകാശവാദങ്ങൾ എട്ടുകാലി മമ്മൂഞ്ഞിനെ പോലെയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു വിഴിഞ്ഞം പദ്ധതി വൈകിപ്പിച്ചത് എൽഡിഎഫ് സർക്കാരാണ്. ദേശീയപാതയിലും വ്യാജ അവകാശവാദം ഉന്നയിച്ചു. നികുതി പിരിവ് പരാജയപ്പെട്ടു. കേരളത്തിന് വരുമാന വർധനവില്ല. സർക്കാരിന്റെ വ്യാജ അവകാശവാദങ്ങൾ ഈ തെരഞ്ഞെടുപ്പിലൂടെ യുഡിഎഫ് പൊളിച്ചടുക്കുമെന്നും സതീശൻ പറഞ്ഞു.