ഹോം › കേരളം

വിദ്യാർഥിയെ വിവസ്ത്രനാക്കി ഉപദ്രവിച്ച സംഭവം; വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

By MJ Desk · 18 Jan 2025, 12:23 PM

കോട്ടയം പാലായിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിയെ നഗ്നനാക്കി മർദിക്കുകയും വീഡിയോ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ വകുപ്പ്തല അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഉടൻ റിപ്പോർട്ട് നൽകണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ഡയറക്ടർക്ക് മന്ത്രി നിർദേശം നൽകി. വിദ്യാർഥിയെ വിവസ്ത്രനാക്കി ഉപദ്രവിക്കുകയും വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിക്കുകയും ചെയ്‌തെന്ന് പിതാവ് പരാതി നൽകിയിരുന്നു. സഹപാഠികളായ ഏഴ് വിദ്യാർഥികൾ ചേർന്നാണ് കുട്ടിയെ ഉപദ്രവിച്ചത്. കുട്ടിയുടെ നഗ്നദൃശ്യങ്ങൾ ഇൻസ്റ്റഗ്രാം വഴിയാണ് പ്രചരിപ്പിച്ചത്. സംഭവത്തിൽ വനിതാ ശിശു വികസന വകുപ്പ് മന്ത്രിയും ഇന്നലെ റിപ്പോർട്ട് തേടിയിരുന്നു. വനിതാ ശിശു വികസന വകുപ്പ് ഡയറക്ടറോടാണ് മന്ത്രി റിപ്പോർട്ട് തേടിയത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

നിലപാടിലുറച്ച് എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ; ഇന്ന് പ്രതിഷേധം ശക്തമാകുംആംബുലൻസ് സർവീസിന്‍റെ മറവിൽ കഞ്ചാവ് വിൽപ്പന; തിരുവനന്തപുരത്ത് 23കാരൻ പിടിയിൽമില്‍മ നെയ്യ് വാങ്ങുന്നതില്‍ വിജിലന്‍സ് ഇന്നോ നാളെയോ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മറുപടി നല്‍കുംകൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിവളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി
പൂർണ്ണ പേജ് കാണുക ›