ഹോം › കേരളം

കേരളം ചുവക്കട്ടെ, പാവങ്ങള്‍ക്ക് വേണ്ടി നിലനില്‍ക്കുന്ന പാര്‍ട്ടിയാണ് എൽഡിഎഫ്; രാഷ്ട്രീയ നിലപാട് വ്യക്തമാക്കി രേണു സുധി

By Metro Desk · 09 Apr 2026, 10:13 AM

സോഷ്യൽ മീഡിയയിൽ വൈറലായ താരമാണ് രേണു സുധി. പലപ്പോഴും വലിയ ട്രോളുകളും വിമർശനങ്ങളും രേണുവിനെതിരേ ഉണ്ടാവാറുണ്ടെങ്കിലും തന്‍റെ നിലപാട് എല്ലായ്പ്പോഴും പറയാറുള്ള ആളാണ് രേണു സുധി. ഇപ്പോഴിതാ തന്‍റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് രേണു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് രേണുവിന്‍റെ പ്രതികരണം.

ചെറുപ്പം മുതലേ താൻ എൽഡിഎഫ് അനുഭാവിയാണെന്നും, ഇപ്പോഴത്തെ ഭരണാധികാരികൾ തന്നെ വരണമെന്നാണ് തന്‍റെ ആഗ്രഹരമെന്നും രേണു പറയുന്നു. കേരളം ചുവക്കട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നുവെന്നുമാണ് രേണുവിന്‍റെ പ്രതികരണം.

“ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും. ഇതേക്കുറിച്ച് ഓപ്പണായി സംസാരിക്കാറുള്ളതാണ്. എനിക്കത് മറച്ചുവെച്ചിട്ട് സംസാരിക്കേണ്ട കാര്യമില്ല. ഉള്ളില്‍ പാര്‍ട്ടിയെക്കുറിച്ച് ധാരണയുണ്ടെങ്കിലും, പുറമെ അത് പറയാത്തവരുണ്ടാവും. എന്നാൽ ഞാൻ അങ്ങനെയല്ല. കേരളം ചുവക്കട്ടെ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്ന ആളാണ്. അവരുടെ പ്രവര്‍ത്തന മികവ് കാണണമെങ്കില്‍ കോട്ടയത്തെ മെഡിക്കല്‍ കോളെജിലേക്ക് പോവണം. കണ്ണാടി പോലെയൊക്കെ തിളങ്ങുകയാണ്. എന്നെ സംബന്ധിച്ച്, പാവങ്ങള്‍ക്ക് വേണ്ടി നിലനില്‍ക്കുന്ന പാര്‍ട്ടിയാണ്”- രേണു പറയുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിവളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
പൂർണ്ണ പേജ് കാണുക ›