ഹോം › കേരളം

എന്റെ പിഴവ് എന്ന് ലോറി ഡ്രൈവർ പ്രജീഷ്; മനപ്പൂർവമായ നരഹത്യാ കുറ്റം ചുമത്തി

By MJ Desk · 13 Dec 2024, 03:53 PM

പാലക്കാട് പനയംപാടത്ത് സിമന്റ് ലോറി മറിഞ്ഞ് നാല് കുട്ടികൾ മരിച്ച സംഭവത്തിൽ എതിരെ വന്ന ലോറി ഡ്രൈവർക്കെതിരെ മനപ്പൂർവമായ നരഹത്യാക്കുറ്റം ചുമത്തി. തനിക്ക് പറ്റിയ പിഴവാണ് അപകടത്തിന് കാരണമെന്ന് ഡ്രൈവർ പ്രജീഷ് പോലീസിനോട് സമ്മതിച്ചു. ഒരു ബൈക്ക് കുറുകെ ചാടിയെന്നും പക്ഷേ താനത് ശ്രദ്ധിക്കാതെ പോയപ്പോഴുള്ള പിഴവാണ് അപകടത്തിന് കാരണമെന്നുമാണ് പ്രജീഷ് പോലീസിന് മൊഴി നൽകിയത് പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ കരിമ്പ പനയംപാടത്തായിരുന്നു അപകടം. കരിമ്പ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനികളായ റിദ ഫാത്തിമ, നിത ഫാത്തിമ, ഇർഫാന ഷെറിൻ, ആയിഷ എന്നിവരാണ് മരിച്ചത്. പരുക്കേറ്റ കാസർകോട് സ്വദേശികളായ ലോറി ഡ്രൈവർ വർഗീസ്, ക്ലീനർ മഹേന്ദ്രപ്രസാദ് എന്നിവർ പോലീസ് നിരീക്ഷണത്തിൽ മണ്ണാർക്കാട് ചികിത്സയിലാണ് സ്‌കൂളിൽ നിന്ന് റോഡരികിലൂടെ വീട്ടിലേക്ക് പോകുകയായിരുന്ന കുട്ടികൾക്കിടയിലേക്കാണ് ലോറി മറിഞ്ഞത്. നാല് പേർ ലോറിക്ക് അടിയിലും സമീപത്തെ ചാലിനടിയിലുമായി കുടുങ്ങിയ നിലയിലായിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#panayampadam accident#prajeesh

ബന്ധപ്പെട്ട വാർത്തകൾ

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിവളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
പൂർണ്ണ പേജ് കാണുക ›