ഹോം › കേരളം

വിമതരെയും ഒപ്പം നിർത്തി; പന്തളം നഗരസഭ ഭരണം ബിജെപി നിലനിർത്തി

By MJ Desk · 23 Dec 2024, 03:12 PM

പന്തളം നഗരസഭയിൽ ബിജെപി ഭരണം നിലനിർത്തി. മുതിർന്ന അംഗം അച്ചൻകുഞ്ഞ് ജോൺ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടു. ഒമ്പത് വോട്ടുകൾക്കെതിരെ 19 വോട്ടുകൾക്കാണ് വിജയം. ചെയർപേഴ്‌സണും ഡെപ്യൂട്ടി ചെയർപേഴ്‌സണും അവിശ്വാസ പ്രമേയത്തിന് മുമ്പ് രാജിവെച്ചതോടെയാണ് പുതിയ ചെയർമാനെ കണ്ടെത്താൻ തെരഞ്ഞെടുപ്പ് നടന്നത് ഇടഞ്ഞ് നിന്ന വിമതര ഒപ്പം നിർത്താൻ ബിജെപിക്ക് സാധിച്ചു. എൽഡിഎഫിന്റെ അവിശ്വാസപ്രമേയത്തിൽ ഒപ്പിട്ട കെവി പ്രഭയടക്കമുള്ള മൂന്ന് ബിജെപി കൗൺസിലർമാർ തെരഞ്ഞെടുപ്പിൽ അച്ചൻകുഞ്ഞ് ജോണിന് അനുകൂലമായി വോട്ട് ചെയ്തു. സ്വതന്ത്ര അംഗം കൂടി പിന്തുണച്ചോടെ ബിജെപിക്ക് 19 വോട്ടുകൾ ലഭിച്ചു. എൽഡിഎഫ് സ്ഥാനാർഥി ലസിത ടീച്ചർക്ക് 9 വോട്ടുകൾ ലഭിച്ചു. അതേസമയം യുഡിഎഫിലെ മുൻതീരുമാനത്തിന് വിരുദ്ധമായ കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം അംഗം കെആർ രവി തെരഞ്ഞെടുപ്പിൽ പങ്കെടുത്തു. കോൺഗ്രസിലെ നാല് അംഗങ്ങൾ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചു

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#pandalam muncipality

ബന്ധപ്പെട്ട വാർത്തകൾ

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിവളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
പൂർണ്ണ പേജ് കാണുക ›