വിലയിടിവിന്റെ കാലം കഴിഞ്ഞു, ഇനി വിലക്കയറ്റം; സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധനവ്
Mar 7, 2026, 11:45 IST
സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധനവ്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി പവന്റെ വിലയിൽ ഇടിവാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ ഇന്ന് പവന് ഒറ്റയടിക്ക് 1840 രൂപ വർധിച്ചു. ഇതോടെ പവന്റെ വില 1,20,000 രൂപയായി. ഗ്രാമിന് 230 രൂപ വർധിച്ച് 15,000 രൂപയിലെത്തി
പശ്ചിമേഷ്യൻ സംഘർഷത്തിനിടെ പ്രതീക്ഷകൾക്ക് വിരുദ്ധമായി കഴിഞ്ഞ ദിവസങ്ങളിലെല്ലാം സ്വർണവില കുറയുകയായിരുന്നു. ഡോളർ ശക്തിയാർജിച്ച് നിന്നതാണ് ഇതിന് കാരണം. എന്നാൽ യുദ്ധം തുടരുന്നതിനാൽ ആഗോളതലത്തിൽ പ്രതിസന്ധികൾ വർധിച്ചതാണ് ഇന്നത്തെ വിലവർധനവിന് കാരണം
വരും ദിവസങ്ങളിലും വിലക്കയറ്റമുണ്ടാകുമെന്നാണ് ആശങ്ക. 18 കാരറ്റ് സ്വർണം ഗ്രാമിന് ഇന്ന് 188 രൂപ വർധിച്ച് 12,273 രൂപയായി. വെള്ളി ഗ്രാമിന് 285 രൂപയിൽ തുടരുകയാണ്