തീയറ്ററുകൾ കാലി, കേരളാ സ്റ്റോറി 2 കാണാൻ ആളില്ല; ഷോകൾ ക്യാൻസൽ ചെയ്തു
Feb 28, 2026, 10:29 IST
വിവാദ പ്രൊപഗാൻഡ ചിത്രം ദി കേരളാ സ്റ്റോറി 2 കാണാൻ കേരളത്തിലെ തീയറ്ററുകളിൽ ആളില്ല. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പ്രദർശനാനുമതി നൽകിയതോടെയാണ് ചിത്രം ഇന്ന് തീയറ്ററുകളിൽ പ്രദർശനത്തിന് എത്തിയത്. ആദ്യ ദിനമായ ഇന്ന് ബുക്കിംഗ് കണക്ക് വളരെ കുറവാണ്.
കോഴിക്കോട് റീഗൽ തീയറ്ററിൽ ബുക്ക് ചെയ്തത് രണ്ട് പേർ മാത്രമാണ്. ഇതോടെ ഷോ ക്യാൻസൽ ചെയ്തു. നിലവിൽ എറണാകുളത്ത് ഏഴ് തീയറ്ററുകളിലാണ് സിനിമ പ്രദർശിപ്പിക്കുന്നത്. ഷോ നടക്കുന്ന പാൻ സിനിമാസ് തീയറ്ററിൽ ആകെ ബുക്ക് ചെയ്തത് 6 പേർ മാത്രമാണ്
പിവിആറിൽ രണ്ട് പേരാണ് ബുക്ക് ചെയ്തിട്ടുള്ളത്. ഷേണായിസ് തീയറ്ററിലും ആളുകൾ എത്തിയിട്ടില്ല. അതേസമയം കേരളത്തിന് പുറത്ത് ചിത്രത്തെ എങ്ങനെ സ്വീകരിക്കുന്നു എന്നതിൽ റിപ്പോർട്ടുകൾ വന്നിട്ടില്ല